അടുത്ത വര്‍ഷം നടക്കാന്‍ പോകുന്നത് സത്യസഭയിലേക്കുള്ള വിശ്വാസികളുടെ പ്രവാഹമെന്ന് ബ്ര. സജിത്, ഡാനിയേലച്ചനൊപ്പം പാലാ രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ വേദിയില്‍ മുന്‍ പെന്തക്കോസ്ത് പാസ്റ്റര്‍

പാലാ: പാലാ രൂപത 37 ാമത് ബൈബിള്‍കണ്‍വന്‍ഷനിലെ സായാഹ്ന കണ്‍വന്‍ഷന്‍ വേദി അവിചാരിത സംഭവങ്ങള്‍ കൊണ്ട് അവിസ്മരണീയമായി. കണ്‍വന്‍ഷന്‍ നയിക്കുന്ന ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ സത്യസഭ വിട്ടു പെന്തക്കോസ്ത സഭയിലേക്ക് പോയവരുടെ തിരിച്ചുവരവിനെക്കുറിച്ച് പ്രസംഗിക്കുന്നതിനിടയില്‍ തന്നെ കാണാന്‍ വന്ന ബ്ര. സജിതിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

പെന്തക്കോസ്ത് അനുഭാവിയും പാസ്റ്ററുമായിരുന്ന ബ്ര. സജിത് അടുത്തയിടെയാണ് കത്തോലിക്കാസഭയിലേക്ക് മടങ്ങിവരാനുള്ള തീരുമാനം അറിയിച്ചത്. ഈ തീരുമാനമെടുക്കാന്‍ ത്‌ന്നെ സ്വാധീനിച്ചവരില്‍ പ്രമുഖന്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാലായില്‍ കണ്‍വന്‍ഷന്‍ നയിക്കുന്ന ഡാനിയേലച്ചനെ കാണാന്‍ യാത്രയ്ക്കിടയില്‍ എത്തിയതായിരുന്നു സജിത്. തന്നെ കാണാന്‍ വന്ന അദ്ദേഹത്തെ ഡാനിയേലച്ചന്‍ സദസിന് പരിചയപ്പെടുത്തുകും സുജിതിന് വേണ്ടി പ്രാര്‍ത്ഥനകള്‍ ആവശ്യപ്പെടുകയും ചെയ്തു.

അടുത്തവര്‍ഷം സത്യസഭയിലേക്ക് അനേകം പേര്‍ മടങ്ങിവരുമെന്ന് രണ്ടുമിനിറ്റ് നേരത്തെ സംസാരത്തില്‍ സജിത് സദസിനോടായി അറിയിച്ചു. കഴിഞ്ഞ കുറെനാളായി സത്യസഭവിട്ടുപോയവരുടെ മടങ്ങിവരവിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അതിന് ഫലം കണ്ടുതുടങ്ങിയെന്നും ഫാ.ഡാനിയേല്‍ പറഞ്ഞു.

പതിനാറാം വയസില്‍ കത്തോലിക്കാസഭയില്‍ നിന്ന് പിരിഞ്ഞുപോയ വ്യക്തിയാണ് സജിത്. ഇപ്പോള്‍ അദ്ദേഹത്തിന് മുപ്പത്തിയഞ്ച് വയസുണ്ട്.

സത്യസഭ വിട്ടപോയവരുടെ മടങ്ങിവരവിനുവേണ്ടിയുള്ള ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെപ്രാര്‍ത്ഥന മരിയന്‍ മിനിസ്ട്രി ഏറ്റെടുകുയും പ്രത്യേക പ്രാര്‍ത്ഥനകള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
3 Comments
 1. Sunny Edakkadu says

  പ്രിയപ്പെട്ട സജിത്തിനു സ്വാഗതം. പക്ഷെ ഒരു സംശയം പ്രിയ സജിത്ത് അതായത് 16വയസുമുതൽ 35വയസ്സ്വരെ പരിശുദ്ധ കത്തോലിക്കാ സഭയിൽനിന്നും മറ്റ് അപ്പസ്തോലിക സഭകളിൽനിന്നും എത്രയോ സത്യവിശ്വാസികളെ അബദ്ധവിശ്വാസത്തിലേക്ക് കൊണ്ടുപോയിട്ടുണ്ട് അവരുടെ ആല്മസ്ഥിതി എന്താണ് അവരെ എല്ലാം തിരികെ സത്യവിശ്വാസത്തിലേക്ക് മടക്കി കൊണ്ടുവരുവാൻ സാധിച്ചോ ഇല്ലായെങ്കിൽ ഇത് ദൈവതിരുമുന്പാകെ നീതീകരിക്കപ്പെടുവാൻ പോകുന്നില്ല വിശുദ്ധ ഗ്രന്ദത്തിൽ സക്കേവൂസിന്റെ സാക്ഷ്യം അതാണ് ഞാൻ ആരെയെങ്കിലും വഞ്ചിട്ടുണങ്കിൽ ഇരട്ടിയായി തിരിച്ചുകൊടുക്കും എല്ലാവർക്കും അറിയാവുന്ന സക്കേവൂസിന്റെ വാക്കുകൾ ആവർത്തിക്കുന്നില്ല അതുപോലെ സജിത്തേ താങ്കളിൽനിന്നും ഇതു ഞങ്ങൾ പ്രതീക്ഷിക്കുന്നു ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  1. Anil k Cherian says

   Dear sunny sir,
   വിശ്വാസം വഴി കൃപയാലാണ് നമ്മൾ രക്ഷിക്കപ്പെട്ടത്. പ്രിയപ്പെട്ട സ്നേഹിതൻ സജിത്തിനെ ഈ ഒരു തിരിച്ചറിവാണ് കത്തോലിക്കാ സഭയിലേക്ക് കൊണ്ടുവന്നത്. ഇനി ഈ തിരിച്ചറിവിൽ അനേകർ നയിക്കപ്പെടാൻ നമ്മക്കും ഈ സന്ദേശം സജിത്ത് ബ്രദറിനൊപ്പം തുടരണം
   ദൈവം നമ്മളെ എല്ലാവരെയും തന്റെ സഭയിലൂടെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
   ആമേൻ

 2. Anil k Cherian says

  Dear sunny sir,
  വിശ്വാസം വഴി കൃപയാലാണ് നമ്മൾ രക്ഷിക്കപ്പെട്ടത്. പ്രിയപ്പെട്ട സ്നേഹിതൻ സജിത്തിനെ ഈ ഒരു തിരിച്ചറിവാണ് കത്തോലിക്കാ സഭയിലേക്ക് കൊണ്ടുവന്നത്. ഇനി ഈ തിരിച്ചറിവിൽ അനേകർ നയിക്കപ്പെടാൻ നമ്മക്കും ഈ സന്ദേശം സജിത്ത് ബ്രദറിനൊപ്പം തുടരണം
  ദൈവം നമ്മളെ എല്ലാവരെയും തന്റെ സഭയിലൂടെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
  ആമേൻ

Leave A Reply

Your email address will not be published.