ദൈവം ചെയ്ത കാര്യങ്ങളും നമ്മള്‍ ചെയ്യേണ്ട കാര്യങ്ങളും: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

അനുതപിക്കുക, സമയംപൂര്‍ത്തിയായിരിക്കുന്നു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു, സുവിശേഷത്തില്‍ വിശ്വസിക്കുക എന്നിങ്ങനെ നാലുകാര്യങ്ങളാണ് വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

ഇതില്‍ രണ്ടു കാര്യങ്ങള്‍ ദൈവം ചെയ്തവയാണ്. അതായത് സമയം പൂര്‍ത്തിയാക്കിയിരിക്കുന്നു. കൃത്യസമയത്ത് ദൈവം തന്റെ പുത്രനെ അയച്ചു. രണ്ട്: ദൈവത്തിന്റെ രാജ്യം നമ്മുക്ക് സമീപസ്ഥമാക്കി. തന്റെ പുത്രനെ നമുക്ക് മുമ്പിലേക്ക് കൊണ്ടുവന്നുനിര്‍ത്തി. ഒരു ക്രിസ്തീയകുടുംബത്തില്‍ ജനിച്ച് ക്രിസ്തുവിനെ കര്‍ത്താവും നാഥനുമായി നാം മാമ്മോദീസായിലൂടെ സ്വീകരിച്ചു. ഇതെല്ലാം ദൈവം ചെയ്ത പ്രവൃത്തികളാണ്. ബാക്കിയുളള കാര്യങ്ങളാണ് നാം ചെയ്യേണ്ടത്. അനുതപിക്കുക. പാപിയാണെന്ന അവബോധമുണ്ടായി സുവിശേഷത്തിന്റെ ശക്തി സ്വീകരിക്കുക. ഇവയാണ് നാം ചെയ്യേണ്ട രണ്ടുകാര്യങ്ങള്‍.

രണ്ടു കാര്യങ്ങള്‍ ദൈവം ചെയ്തവയാണെങ്കില്‍ ബാക്കി രണ്ടുകാര്യങ്ങള്‍ നാം ചെയ്യേണ്ടവയാണ്. സുവിശേഷത്തില്‍,യേശുവില്‍ വിശ്വസിച്ചുകൊണ്ടേയിരിക്കുക, അനുതപിച്ചുകൊണ്ടേയിരിക്കുക. ഈ രണ്ടുകാര്യങ്ങളാണ് നാം ചെയ്യേണ്ടത്. ഈ യാത്രയുടെ പേരാണ് ക്രിസ്തീയ ജീവിതം. അതായത് അനുതപിച്ചുകൊണ്ടേയിരിക്കുക, വിശ്വസിച്ചുകൊണ്ടേയിരിക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.