ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ചങ്ങനാശ്ശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് മുതല്‍

ചങ്ങനാശ്ശേരി: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന 21 ാമത് ചങ്ങനാശ്ശേരി അതിരൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. 29 ന് സമാപിക്കും.

പാറേല്‍പള്ളി മൈതാനിയില്‍ വൈകുന്നേരം 3.3 മുതല്‍ 9 വരെയായിരിക്കും കണ്‍വന്‍ഷന്‍. എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും എന്ന തിരുവചനം അടിസ്ഥാനമാക്കിയാണ് കണ്‍വന്‍ഷന്‍.

ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ തോമസ് തറയില്‍ എന്നിവര്‍ പങ്കെടുക്കും. ജപമാല, ആഘോഷമായ പരിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യാരാധന എന്നിവ ഉണ്ടായിരിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.