സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെ അപേക്ഷ

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുകയും വഞ്ചനയ്ക്ക് ഇരകള്‍ ആകാതിരിക്കുകയും ചെയ്യണമെന്ന് പ്രശസ്ത ധ്യാനഗുരു ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍. ഏറ്റവും പുതിയ വീഡിയോയിലാണ് അച്ചന്‍ ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.

മൗണ്ട് കാര്‍മ്മല്‍ ധ്യാനകേന്ദ്രത്തിന്റെയും തന്റെയും പേരു പറഞ്ഞ് ഫോണിലൂടെ ചില കൂടുംബങ്ങളിലേക്ക് പണം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്തതായ സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് ഇങ്ങനെയൊരു വീഡിയോയുമായി അച്ചന്‍ വന്നിരിക്കുന്നത്. മൗണ്ട് കാര്‍മ്മല്‍ ധ്യാനകേന്ദ്രത്തിന്റെ പേരില്‍ പണം സമാഹരിക്കാനോ സാമ്പത്തികസഹായം ചോദിക്കാനോ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും തന്റെ പേരു പറഞ്ഞോ തന്റെ സ്വരത്തിലോ ആരെങ്കിലും പണം ആവശ്യപ്പെട്ടാല്‍ അത്തരം കൃത്രിമങ്ങളിലും ചതിയിലും വീണുപോകരുതെന്നും ചാരിറ്റിക്കുവേണ്ടിയോ പാവങ്ങളെ സഹായിക്കാനോ ഒന്നിനും ഇവിടെ നിന്ന് സാമ്പ്ത്തികസഹായം ആവശ്യപ്പെടാറില്ലെന്നും അച്ചന്‍ പറയുന്നു.

വ്യക്തിപരമായി അടുപ്പമുള്ളവരോട് പോലും സാമ്പത്തികസഹായം ചോദിക്കാന്‍ മടിയുള്ള താന്‍, തനിക്ക് ഒരിക്കലും പരിചയമില്ലാത്തവരോട് ഫോണിലൂടെ സാമ്പത്തികസഹായം ചോദിക്കുന്നതിലെ അനൗചിത്യം മനസ്സിലാക്കണമെന്നും അച്ചന്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് താനോ താന്‍ നേതൃത്വം കൊടുക്കുന്ന മൗണ്ട് കാര്‍മ്മലോ സാമ്പത്തികസഹായം ചോദിക്കുന്നതായ വാര്‍ത്തകളിലോ ഫോണ്‍കോണുകളിലോ അകപ്പെട്ട് വഞ്ചിക്കപ്പെടാതിരിക്കണമെന്ന് ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.