രക്ഷയുടെ കവാടവുമായി ശാലോം ടിവിയും ഫാ. ഡൊമനിക് വളമ്‌നാലും

പെരുവണ്ണാമൂഴി: എട്ടുനോമ്പിന് ഒരുക്കമായി ശാലോം ടിവിയില്‍ പ്രശസ്ത ധ്യാനഗുരുവായ ഫാ. ഡൊമനിക്ക് വളമ്‌നാല്‍ നയിക്കുന്ന രക്ഷയുടെ കവാടം ഇന്ന് മുതല്‍. കുടുംബങ്ങളെ ലക്ഷ്യമാക്കിയുളളതാണ് ഈ ധ്യാനപ്രോഗ്രാം.

വിവാഹതടസ്സം,വിവാഹജീവിതത്തിലെ പ്രതിസന്ധികള്‍, വിവാഹമോചനം, വന്ധ്യത, കുഞ്ഞുങ്ങളുടെ വഴിതെറ്റല്‍, ശാരീരികവും മാനസികവുമായ രോഗങ്ങള്‍ എന്നിങ്ങനെ പലവിധ പ്രശ്‌നങ്ങളുമായി ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസകരമായിരിക്കും ഈ ധ്യാനദിവസങ്ങള്‍. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥശക്തിയിലൂടെ കര്‍ത്താവിന്റെ രക്ഷ സ്വന്തമാക്കാനുള്ള രക്ഷയുടെ കവാടത്തില്‍ വചനപ്രഘോഷണം, ആരാധന, വിടുതല്‍ ശുശ്രൂഷ എന്നിവയാണ് ഉള്ളത്.

സെപ്തംബര്‍ ഒന്നുമുതല്‍ എട്ടുവരെ രാവിലെ 5.30, ഉച്ചയ്ക്ക് ഒരു മണി, രാത്രി 9.30 എന്നീ സമയങ്ങളിലാണ് രക്ഷയുടെ കവാടം സംപ്രേഷണം ചെയ്യുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.