ഈ ലോകത്തിന് എന്തോ സംഭവിക്കുമെന്ന് അന്നേ ഡൊമിനിക്കച്ചന്‍ പ്രവചിച്ചിരുന്നു


ഈ ലോകത്തില്‍ എന്തോ സംഭവിക്കുമെന്ന് ഫാ. ഡൊമിനിക്ക് വാളന്മനാല്‍ നേരത്തെ പ്രവചിച്ചിരുന്നതായി ഒരു വീഡിയോ സാക്ഷ്യപ്പെടുത്തുന്നു. 2018 ല്‍ അച്ചന്‍ നടത്തിയ ഒരു വചനസന്ദേശത്തിലാണ് ഇത്തരമൊരു സൂചന നല്കിയിരിക്കുന്നത്. നിപ്പയൊക്കെ ഒരു അടയാളമാണ്.

ഒരു ദുരന്തം വരാന്‍ പോകുന്നുവെന്നതിന്റെ അടയാളം. കളിചിരികളും തമാശുകളും അവസാനിപ്പിക്കുക. പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ആശ്രയിക്കുക. ഈശോയുടെ രണ്ടാം വരവ് അടുത്തു. എന്നാല്‍ അതെപ്പോള്‍ എന്ന് എനിക്കറിയില്ല.

എനിക്ക് ഒന്നേ പറയാനുള്ളൂ. ജാഗരൂകരായിരിക്കുക. വിശുദ്ധിയില്‍ ജീവിക്കുക.എന്നാല്‍ ഏതു തരത്തിലുള്ള ദുരന്തമാണ് വരാന്‍ പോകുന്നതെന്ന കാര്യത്തില്‍ തനിക്ക് അറിഞ്ഞുകൂടെന്നും അച്ചന്‍വീഡിയോയില്‍ വിശദീകരിക്കുന്നു. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകും. രണ്ടു വര്‍ഷം മുമ്പ് തന്നെ എനിക്ക് അക്കാര്യത്തില്‍ ദൈവം സന്ദേശം നല്കിയിരുന്നു.

അതുപോലെ മനുഷ്യന്റെ കൈയില്‍ കാര്യങ്ങള്‍ നില്ക്കാത്ത ചില സംഭവവികാസങ്ങളും ദുരന്തങ്ങളും ഉണ്ടായേക്കാം. രണ്ടുവര്‍ഷത്തിനുള്ളില്‍ അത് സംഭവിച്ചേക്കാം എന്നും അച്ചന്‍ സൂചന നല്കുന്നുണ്ട്.

ഒന്നും മനുഷ്യന്റെ കൈയില്‍ ഒതുങ്ങില്ല. തന്റെ കൈയില്‍ ഒന്നും ഒതുങ്ങില്ലെന്ന് മനുഷ്യന്‍ അറിയണം. എല്ലാം ഒതുങ്ങുന്നത് ദൈവത്തിന്റെ കൈയില്‍ മാത്രം. ദൈവമായ കര്‍ത്താവിന്റെ കൈയില്‍ , യേശുക്രിസ്തുവിന്റെ കൈയില്‍ മാത്രമേ ഇത് ഒതുങ്ങൂ. പിടിവിട്ട് പോയി നമ്മുടെകൈയില്‍ നിന്ന് പലതും. കുടുംബത്തില്‍ മക്കള്‍ മാതാപിതാക്കളുടെ കൈയില്‍ നില്ക്കുന്നില്ല. ഭാര്യ ഭര്‍ത്താവിന്റെ കൈയില്‍ ഒതുങ്ങില്ല. ഈ സമയത്ത് പിടിച്ചുനില്ക്കണം.

ഓരോരുത്തരും അവനവരുടെ ആത്മരക്ഷയില്‍ ശ്രദ്ധിക്കണം. പേരിനോ പെരുമയ്‌ക്കോ ജീവിതത്തില്‍ ഒരു കാര്യവുമില്ല. ബഹുനിലകെട്ടിടങ്ങള്‍ ഒറ്റനിമിഷം കൊണ്ട് തകര്‍ന്നുപോകും. ഒരു ഭൂകമ്പം വന്നാല്‍ പോരേ? നേപ്പാളില്‍ന ാം അത് കണ്ടിട്ടില്ലേ..

മാനസാന്തരപ്പെടാന്‍ സഭ വിളിക്കുമ്പോള്‍ ഓടിച്ചെന്ന് മാനസാന്തരപ്പെടണം. കുമ്പസാരിക്കണം. അതിന് പകരം മദ്യശാലയിലേക്കോ വ്യഭിചാരശാലയിലേക്കോ പോകരുത്. മനുഷ്യന് ആത്മാവുണ്ട്. അഹങ്കാരം കൊണ്ട് നീ അറിയേണ്ടതിനെ അറിഞ്ഞില്ല.

ദൈവസന്നിധിയില്‍ നിന്റെ പണം വേണ്ട,പദവി വേണ്ട, സൗന്ദര്യം വേണ്ട. വിശുദ്ധി മാത്രം മതി. നിന്റെ ആത്മാവിനെ മാത്രം മതി.മരിക്കുമ്പോള്‍ നിന്റെ ആത്മാവ് വിശുദ്ധമായിരിക്കണം. ഈശോയെ കാണണമെങ്കില്‍ വിശുദ്ധി വേണം. വിശുദ്ധിമാത്രം. ഈശോയെ കാണാന്‍ വിശുദ്ധജീവിതം നയിക്കുന്നവര്‍ക്ക് മാത്രമേ കഴിയൂ. വിശുദ്ധമായ കണ്ണ്..വിശുദ്ധമായ ജീവിതം..

കത്തോലിക്കാസഭയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ സാത്താന്‍ പല പ്രലോഭനങ്ങളും വച്ചുനീട്ടും. അപ്പോഴൊക്കെ ബലിപീഠത്തോട് ചേര്‍ന്നുനില്ക്കണം. സഭയില്‍ നിന്ന് മെത്രാന്മാരില്‍ നിന്നുും വൈദികരില്‍ നിന്നുമെല്ലാം ചിലപ്പോള്‍ പീഡനം ഉണ്ടായാല്‍ പോലും നിങ്ങള്‍ ബലിപീഠത്തോട് ചേര്‍ന്നുനില്ക്കണം. ബലിപീഠത്തോട് നിങ്ങള്‍ ഹൃദയത്തോട് ഐക്യപ്പെട്ട് ചേര്‍ന്നുനില്ക്കണം. ആ തിരിച്ചറിവ് നിങ്ങള്‍ക്കുണ്ടായിരിക്കണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.