ഇന്ത്യയിലെ ഏക വൈദിക എംഎല്‍എ ആയിരുന്ന മലയാളി വൈദികന്‍ റവ. ഡോ. ജേക്കബ് പള്ളിപ്പുറത്തു ഓർമ്മയായി

ധര്‍വാഡ്: ഇന്ത്യയിലെ ഏക വൈദിക എംഎല്‍എ ആയിരുന്ന മലയാളി വൈദികന്‍ റവ. ഡോ. ജേക്കബ് പള്ളിപ്പുറത്തു നിര്യാതനായി. കര്‍ണാടകയിലെ ധര്‍വാഡില്‍ വെച്ചു ആയിരുന്നു അന്ത്യം. കൊല്ലം ജില്ലയിലെ അഞ്ചല്‍ സ്വദേശിയാണ്.1981ലെ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ജനതപാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും എതിര്‍ത്തു സ്വതന്ത്രമായാണ് അദ്ദേഹം മത്സരിച്ചു ജയിച്ചത്.

സ്വതന്ത്രനായി ജയിച്ചെങ്കിലും ലമ്പനി ട്രൈബല്‍ ആളുകളുടെ ഇടയില്‍ അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച അദ്ദേഹത്തെ അന്നത്തെ മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡെ ക്യാബിനറ്റ് റാങ്കോട് കൂടി ഫിനാന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍ ആക്കിയിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.