മാതാപിതാക്കള്‍ പുരോഹിതര്‍, കുടുംബം ദേവാലയം: ഫാ. ജോര്‍ജ് പനക്കല്‍


ലണ്ടന്‍: മാതാപിതാക്കള്‍ പുരോഹിതരാണെന്നും കുടുംബം ദേവാലയമാണെന്നും അവരുടെ ഉത്തരവാദിത്ത്വം സമര്‍പ്പണശുശ്രൂഷയാണെന്നും ഫാ. ജോര്‍ജ് പനക്കല്‍. ലണ്ടന്‍ റീജണല്‍ ബൈബിള്‍ കണ്‍വന്‍ഷനില്‍ മുഖ്യവചന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

വിവാഹമെന്ന കൂദാശസ്വീകരിച്ചവര്‍ ദൈവമുമ്പാകെ കുടുംബത്തിലെ കാര്‍മ്മിക ശുശ്രൂഷകരാകാനുള്ള ഉടമ്പടി ഏറ്റുപറഞ്ഞാണ് കുടുംബജീവിതത്തിന് തുടക്കം കുറിക്കുന്നത്. ദൈവത്തിന് സമര്‍പ്പിച്ച ഒരു കുടുംബവും തകരുകയുമില്ല. പനക്കലച്ചന്‍ പറഞ്ഞു.

ജപമാല സമര്‍പ്പണത്തോടെ ആരംഭിച്ച കണ്‍വന്‍ഷന്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു.

ഫാ. ജോസഫ് എടാട്ട്, ഫാ. ആന്റണി പറങ്കിമാലില്‍ എന്നിവരും വചനം പങ്കുവച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.