കോവിഡ് 19; ഫാ. ജിനോ മുട്ടത്തുപാടം സുഖം പ്രാപിച്ചു വരുന്നു, മറ്റ് വാര്‍ത്തകള്‍ വാസ്തവവിരുദ്ധം

മിലാന്‍: ഇറ്റലിയിലെ മിലാനില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഫാ. ജിനോ മുട്ടത്തുപാടം സുഖംപ്രാപിച്ച് വരുന്നതായി വാര്‍ത്തകള്‍. അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് ഇത് സംബന്ധിച്ച് വിശദീകരണം നല്കിയ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ പറയുന്നു.

കോവിഡ് 19 റെസ്‌ക്യൂ ടീമിന്റെ ഭാഗമായി സേവനം ചെയ്തുവരവെയാണ് ഫാ. ജിനോ രോഗബാധിതനായത്. എന്നാല്‍ കൃത്യമായ ചികിത്സ ലഭിച്ച് അദ്ദേഹം ആരോഗ്യം വീണ്ടെടുത്തുവെന്നും തീരെ ചെറിയൊരു പനി മാത്രമേ അദ്ദേഹത്തിനുള്ളൂ എന്നും മാര്‍ ജോസ് പുളിക്കല്‍ പറയുന്നു. പുറം രാജ്യങ്ങളില്‍ സേവനം ചെയ്യുന്ന എല്ലാവൈദികര്‍ക്കും പ്രത്യേകമായി ജിനോ അച്ചനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം സന്ദേശത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.

ഫാ. ജിനോ വളരെ സീരിയസായി ഇറ്റലിയിലെ ആശുപത്രിയില്‍ ഐസിയുവിലാണെന്ന മട്ടില്‍ സോഷ്യല്‍ മീഡിയായിലൂടെ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് രൂപതാധ്യകഷന്‍ വിശദീകരണവുമായി രംഗത്തെത്തിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.