തെരേസിയാനും പൊന്തിഫിക്കല്‍ ഫാക്കല്‍റ്റിയുടെ സെക്രട്ടറി ജനറലായി മലയാളി വൈദികന്‍ നിയമിതനായി

റോം: റോമിലെ തെരേസിയാനും പൊന്തിഫിക്കല്‍ ദൈവശാസ്ത്ര ഫാക്കല്‍റ്റിയുടെയും ആത്മീയ വിദ്യാപീഠത്തിന്റെയും സെക്രട്ടറി ജനറലായി ഫാ. ഇഗ്നേഷ്യസ് കുന്നുംപുറം ഒസിഡി നിയമിതനായി. ബൈബിള്‍ വിജ്ഞാനീയത്തില്‍ ഡോക്ടറേറ്റ് ബിരുദധാരിയായ ഇദ്ദേഹം കര്‍മ്മലീത്ത സന്യാസസമൂഹാംഗമാണ്.

മലബാര്‍ പ്രോവിന്‍സ് അംഗമായ ഫാ. ഇഗ്നേഷ്യസ് തൊടുപുഴ നെയ്യാശ്ശേരി സ്വദേശിയാണ്. നിലവില്‍ തെരേസിയാനും പൊന്തിഫിക്കല്‍ ഫാക്കല്‍റ്റിയുടെ ബൈബിള്‍ വിജ്ഞാനീയത്തില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.