കൊറോണകാലത്ത് കൂട്ടായ്മയില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായി ചേര്‍ന്ന് പ്രാര്‍ത്ഥിക്കണം: മഞ്ഞാക്കലച്ചന്‍


കൊറോണ കാലത്ത് നാം കൂടുതലായി ഈശോയെ വിളിച്ചുപ്രാര്‍ത്ഥിക്കണം. ഇവിടെ ഈശോയാണ് ഇടപെടേണ്ടത്.കരുണക്കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കണം. ത്രീത്വം വിളിച്ചുപ്രാര്‍ത്ഥിക്കണം.

പ്രാര്‍ത്ഥിക്കുമ്പോള്‍ നാം ദൈവികകൂട്ടായ്മയില്‍ പ്രാര്‍ത്ഥിക്കണം. മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ വിശുദ്ധരോട് ചേര്‍ന്ന് നാം പ്രാര്‍ത്ഥിക്കണം. ജീവിച്ചിരിക്കുന്ന വിശുദ്ധരുടെ കൂട്ടായ്മ. മരിച്ചുപോയ പരേതാത്മാക്കളുടെ കൂട്ടായ്മ. ഇവരോട് ചേര്‍ന്നുവേണം നാം പ്രാര്‍ത്ഥിക്കേണ്ടത്.

നാം എത്രത്തോളം വ്യക്തിപരമായി പ്രാര്‍ത്ഥിച്ചാലുംഅയോഗ്യരാണ്. അതുകൊണ്ട് വിശുദ്ധരായ ആളുകളുടെ സമൂഹവുമായി മനസ്സുമായി യോജിച്ച് നാം പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥനകളെ യോജിപ്പിച്ച് പ്രാര്‍ത്ഥിക്കണം. കരിസ്മാറ്റിക് രംഗത്ത് മുന്നണിയിലുണ്ടായിരുന്ന, പിന്നീട് മരിച്ചുപോയവരോടെല്ലാം ഞാന്‍ മാധ്യസ്ഥംയാചിച്ച് പ്രാര്‍ത്ഥിക്കാറുണ്ട്.

വട്ടക്കുഴി പിതാവ്, പീറ്റര്‍ പിതാവ്,കുണ്ടുകുളം പിതാവ്,പടിയറ പിതാവ്,ബസേലിയോസ് പിതാവ്,കുന്നശ്ശേരിപിതാവ് ജറോം ഫെര്‍ണാണ്ടസ് പിതാവ്..സിജെ വര്‍ക്കിയച്ചന്‍, ആര്‍മണ്ടച്ചന്‍, കുഴിപ്പിലച്ചന്‍, സിസ്റ്റര്‍ ജര്‍മ്മയിന്‍.. എന്നോടൊപ്പം പ്രസംഗിച്ചുനടന്ന കുമരകത്തെ തോമാച്ചേട്ടന്‍..ഇവരോടൊക്കെ ചേര്‍ന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്.

അതുപോലെ ജീവിച്ചിരിക്കുന്ന വിശുദ്ധരോടു ചേര്‍ന്നും നാം പ്രാര്‍ത്ഥിക്കണം. വട്ടായിലച്ചന്‍, ഡാനിയേലച്ചന്‍, പള്ളിവാതുക്കലച്ചന്‍.. ഇവരോടൊക്കെ ചേര്‍ന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഇവരുടെയെല്ലാം ഓര്‍മ്മ മനസ്സിലേക്ക് വരും. അവരോട് ചേര്‍ന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്.

ഇങ്ങനെ മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായവരോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കണം. നമ്മളെ വ്യക്തിപരമായി അറിയാവുന്നവരാണ് സ്വര്‍ഗ്ഗത്തിലെത്തിച്ചേര്‍ന്ന് ഇവര്‍. ഇവരുടെ മാധ്യസ്ഥത്തിന് ശക്തിയുണ്ട്. കാരിസ് ഭവന്‍, സെഹിയോന്‍, പോട്ട, ഡിവൈന്‍ എന്നിവിടങ്ങളിലുളളവരുടെ പ്രാര്‍ത്ഥന ബന്ധിപ്പിച്ച് നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ആ പ്രാര്‍ത്ഥന ശക്തിയുള്ളതാകും. പ്രാര്‍ത്ഥനകളെ യോജിപ്പിച്ച് പ്രാര്‍ത്ഥിക്കുക.

ഈശോയുടെ പേരു വിളിച്ച് നാം പ്രാര്‍ത്ഥിക്കണം.പരിശുദ്ധാത്മാവേ എഴുന്നെള്ളിവരണമേ എന്ന് ഇടയ്ക്കിടെ പ്രാര്‍ത്ഥിക്കണം. പരിശുദ്ധാത്മാവ് തനിച്ച് വരില്ല എന്ന് നമുക്കറിയാം. പിതാവും പുത്രനും കൂടെയുണ്ടാകും. പിതാവും പുത്രനും പരിശുദ്ധാത്മാവും വരുമ്പോള്‍ പരിശുദ്ധ മറിയവും ഉണ്ടാകും. മാലാഖവൃന്ദം മുഴുവന്‍ ഉണ്ടാകും. ധാരാളം സ്തുതിച്ച് പ്രാര്‍ത്ഥിക്കണം.

ആരോടെങ്കിലുമൊക്കെ ഭിന്നതയോ വിദ്വേഷമോ ഉണ്ടെങ്കില്‍ അത് ക്ഷമിച്ച് പ്രാര്‍ത്ഥിക്കണം. മഞ്ഞാക്കലച്ചന്‍ ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.