സ്വന്തം പിതാവിനൊപ്പം ദിവ്യബലി അര്‍പ്പിച്ച് അവസാനയാത്രയായ യുവവൈദികന്റെ വേര്‍പാട് തീരാ വേദനയാകുന്നു

പ്രിയപ്പെട്ടവരെയെല്ലാം തീരാവേദനയുടെ സങ്കടക്കടലിലേക്ക് തള്ളിയിട്ടുകൊണ്ടാണ് ഫാ. കുര്യാക്കോസ് ജിതേഷ് മുളയ്ക്കല്‍ വിസി വിടവാങ്ങിയിരിക്കുന്നത്. കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരിക്കെ സ്വന്തം പിതാവിനൊപ്പം ദിവ്യബലി അര്‍പ്പിക്കുമ്പോള്‍ അത് തന്റെ അന്ത്യബലിയായിരിക്കുമെന്ന് അദ്ദേഹം അറിഞ്ഞിരുന്നോ ആവോ?

എന്തായാലും സംഭവിച്ചത് അതാണ്. പിന്നെ ഫാ. ജിതേഷ് ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല. അവസാനമണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം വളരെ ശാന്തനായിരുന്നുവെന്നാണ് അനുഭവസാക്ഷ്യം. മരണത്തെ പ്രശാന്തതയോടെ നേരിട്ടുകൊണ്ടാണ് അദ്ദേഹം കടന്നുപോയത്. തിരുവനന്തപുരം ആര്‍സിസിയിലെ ചികിത്സയ്ക്ക് ശേഷം അമല ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സ തുടരുകയായിരുന്നു. 1984 ല്‍ തലശ്ശേരി കണിച്ചാല്‍ ഇടവകാംഗമാണ്. ഇഗ്നേഷ്യസ്- ആലീസ് ദമ്പതികളാണ് മാതാപിതാക്കള്‍. ആന്ധ്രാപ്രദേശിലായിരുന്നു വൈദിക പഠനം.

റീജന്‍സി പഠനകാലത്താണ് ആദ്യമായി രോഗബാധിതനായത്, എങ്കിലും അത്ഭുതകരമായി രോഗസൗഖ്യമുണ്ടാവുകയും പി്ന്നീട് 2012 ല്‍ ബിഷപ് ലോറന്‍സ് മക്കുഴിയുടെ കൈവയ്പ് ശുശ്രൂഷ വഴി വൈദികനായി. പത്തുവര്‍ഷത്തോളം സഭയുടെ വിവിധ വിദ്യാഭ്യാസ മേഖലകളില്‍ ശുശ്രൂഷ ചെയ്തു വീണ്ടും രോഗം അദ്ദേഹത്തെ പിടികൂടുകയായിരുന്നു.

സത്‌ന രൂപതാ മുന്‍ ബിഷപ് മാത്യു വാണിയക്കിഴക്കേലിന്റെ കാര്‍മ്മികത്വത്തിലായിരുന്നു സംസ്‌കാരശുശ്രൂഷകള്‍



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.