യുവ വൈദികന്റെ അപ്രതീക്ഷിത വിയോഗം, കടലോരം തേങ്ങുന്നു…

തിരുവനന്തപുരം: പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ ഇടവക സഹ വികാരി ഫാ. ജോണ്‍സണ്‍ മുത്തപ്പന്‍ അന്തരിച്ചു. 31 വയസായിരുന്നു. വൈദികന്റെ അപ്രതീക്ഷിത മരണത്തില്‍ വിശ്വസിക്കാനാവാതെ കുഴങ്ങുകയാണ് ഇടവകജനം. കഴിഞ്ഞവര്‍ഷമാണ് പൗരോഹിത്യം സ്വീകരിച്ചത്.

കടപ്പുറത്തെ മുക്കുവകുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ജോണ്‍സണ്‍ ഗുസ്തി ചാമ്പ്യനുമായിരുന്നു. ശ്രീചിത്രാ പുവര്‍ ഹോമില്‍ താമസിച്ചായിരുന്നു പഠിച്ചത്. അവിടെ നിന്നാണ് വൈദികനാകണമെന്ന ആഗ്രഹത്തോടെ സെമിനാരിയില്‍ ചേര്‍ന്നത്. ഇദ്ദേഹത്തിന്റെ സഹോദരനും വൈദികനാണ്. ഫാ. ജോയി മുത്തപ്പന്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.