പെണ്‍കുട്ടികള്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കണം: ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

പെണ്‍കുട്ടികള്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നത് സൂക്ഷിച്ചുവേണമെന്ന് ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍. പ്രത്യേകിച്ച് ടീനേജിലെ പെണ്‍കുട്ടികള്‍ തങ്ങളുടെ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നത് വിവേകത്തോടെയായിരിക്കണം.

അല്ലെങ്കില്‍ തെറ്റായ ബന്ധങ്ങളില്‍ അകപ്പെട്ട് തീവ്രവാദസംഘടനയില്‍ അംഗമായെന്നോ നിരാശയില്‍ ജീവന്‍ നശിപ്പിച്ചതായോ ഒക്കെ കേള്‍ക്കേണ്ടിവന്നേക്കാം.
അമ്മ, ഇടവകയിലെ അംഗങ്ങള്‍ അവരുമായൊക്കെ നല്ല ബന്ധം സൂക്ഷിക്കുക. പെങ്ങന്മാരെയും കൂട്ടുകാരെയും അയച്ച് ബന്ധം സ്ഥാപിക്കുന്നവരുണ്ട്. ഐസ്‌ക്രീം കഴിക്കാനും ചായ കുടിക്കാനുമൊക്കെ അവര്‍ കൂട്ടിക്കൊണ്ടുപോകും.

പിന്നീട് തങ്ങളുടെ ആങ്ങളമാരെ പരിചയപ്പെടുത്തും. ഇവരൊക്കെ വെറും ഏജന്റുമാരാണ്. സ്വന്തം സമുദായത്തിലേക്ക് ആളുകളെ കൂട്ടുന്ന ഏജന്റുമാര്‍, അതുകൊണ്ട് പിശാചുക്കളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സുഹൃത്തുക്കളെ സൂക്ഷിക്കണം. പെണ്‍മക്കളുടെ കൂട്ടുകാരെ അമ്മയും അപ്പനും ആങ്ങളയും ഒക്കെ സൂക്ഷിക്കണം. മുളയിലെ നുള്ളേണ്ടത് മുളയിലേ നുള്ളുക. അച്ചന്‍ പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.