കോവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്‌കാരം മാറ്റി

തിരുവനന്തപുരം: ഫാ. കെ ജി വര്‍ഗീസിന്റെ സംസ്‌കാരം മാറ്റിവച്ചതായി വാര്‍ത്തകള്‍. ബൈക്ക് അപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണമടഞ്ഞ ഫാ. വര്‍ഗീസിന് പിന്നീട് കോവിഡ് ആണെന്ന് കണ്ടെത്തിയിരുന്നു.

വട്ടിയൂര്‍ക്കാവ് മലമുകള്‍ ഭാഗത്തെ സെമിത്തേരിയിലാണ് സംസ്‌കാരം നടത്താന്‍ പദ്ധതിയിട്ടിരുന്ത്. വിവിധ സഭകളുടെ നിയന്ത്രണത്തിലുള്ളതാണ് ഈ സെമിത്തേരി. മൃതദേഹം ഇവിടേയ്ക്ക് കൊണ്ടുവരുമെന്ന് സൂചന കിട്ടിയതനുസരിച്ച് ധാരാളം ആളുകള്‍ ഇവിടെ എത്തിച്ചേര്‍ന്നിരുന്നു.

ഈ സാഹചര്യത്തിലാണ് സംസ്‌കാരം നീട്ടിവച്ചതെന്നാണ് കരുതുന്നത്. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരി്ക്കുകയാണ് മൃതദേഹം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.