ഫാ. മഹേഷ് ഡിസൂസയുടെ ദുരൂഹ മരണം; പുനരന്വേഷണത്തിന് പോലീസ്


ഉഡുപ്പി: ഫാ. മഹേഷ് ഡിസൂസയുടെ മരണത്തിന് പിന്നിലെ ദുരൂഹതകണ്ടെത്താന്‍ കേസ് വീണ്ടും അന്വേഷിക്കുമെന്ന് പോലീസ്. ഉഡൂപ്പി രൂപതയിലെ ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് പാരീഷ് ഇടവകയിലെ വൈദികനായ ഫാ. മഹേഷിനെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12 ന് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വൈദികന്റേത് ആത്മഹത്യയാണെന്ന് പരക്കെ പ്രചാരണമുണ്ടായിരുന്നുവെങ്കിലും ഇതിന് പിന്നില്‍ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച് വിശ്വാസികള്‍ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ അന്വേഷണ സംഘത്തെ കേസ് ഏല്പിച്ച പുനരന്വേഷണം നടത്താന്‍ തീരുമാനമായിരിക്കുന്നത്.

ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും പുനരന്വേഷണത്തിന് യാതൊരു തടസവും ഉന്നയിക്കുന്നില്ലെന്നും കേസിനോട് സഹകരിക്കുമെന്നും രൂപതാധ്യക്ഷന്‍ ബിഷപ് ജെറാള്‍ഡ് ഐസക് ലോബോ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.