ഫാ. മഹേഷ് ഡിസൂസയുടെ ദുരൂഹ മരണം, ഉഡുപ്പി ജനത ഒറ്റക്കെട്ടായി പ്രക്ഷോഭത്തിലേക്ക്

ഉഡുപ്പി: ആത്മഹത്യ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന ഫാ. മഹേഷ് ഡിസൂസയുടെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ ഉത്തരവാദികളെ കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഔര്‍ ലേഡി ഓഫ് ചര്‍ച്ച് ഇടവകാംഗങ്ങള്‍ നടത്തിവരുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഇതരമതസ്ഥരുടെയും പിന്തുണ. വിവിധ മതവിശ്വാസികള്‍ ഒറ്റക്കെട്ടായി നിന്നാണ് അച്ചന്റെ മരണത്തിന് പിന്നിലെ ദൂരൂഹത വെളിച്ചത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഭാവിയില്‍ സമരപരിപാടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും മുന്നറിയിപ്പുണ്ട്.ഒക്ടോബര്‍ 12 നാണ് ഫാ. ഡിസൂസയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ചില രാഷ്ട്രീയനേതാക്കളാണ് ആത്മഹത്യയാക്കി മാറ്റിയ മരണത്തിന് പിന്നിലുള്ളതെന്നും അച്ചന് നേരെ വധഭീഷണി ഉണ്ടായിരുന്നതായും ആളുകള്‍ വ്യക്തമാക്കുന്നു.

മരണത്തിന്റെ തലേദിവസം പള്ളിയുടെ സമീപത്തുനിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ സംശയിക്കപ്പെടുന്നവരിലേക്ക് വിരല്‍ചൂണ്ടുന്നവയുമാണ്. എന്നാല്‍ പോലീസ് ആ വഴിക്ക് നീങ്ങാതെ അച്ചന്റെ മരണം ആത്മഹത്യയാക്കി മാറ്റിയതാണ് വിശ്വാസികളെ പോരാട്ടത്തിനിറങ്ങാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

.സഭാധികാരികളും ഈ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെടുന്നില്ല എന്ന പരാതിയും നിലവിലുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.