നോബൈല്‍ സമാധാന സമ്മാനത്തിന് കത്തോലിക്കാ മിഷനറി വൈദികന്‍ നോമിനേറ്റ് ചെയ്യപ്പെട്ടു

മഡഗാസ്‌ക്കര്‍: നോബൈല്‍ സമാധാന സമ്മാനത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടവരില്‍ കത്തോലിക്കാ മിഷനറി വൈദികനും. അര്‍ജന്റീനയില്‍ നിന്നുള്ള വിന്‍സെന്‍ഷ്യന്‍ വൈദികന്‍ ഫാ. പെട്രോ ഓപ്പേക്കയാണ് നോബൈല്‍ സമാധാന സമ്മാനത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്നത്.

72 കാരനായ ഇദ്ദേഹം മഡഗാസ്‌ക്കര്‍ കേന്ദ്രീകരിച്ച് ദരിദ്രജനങ്ങള്‍ക്കുവേണ്ടി ജീവിക്കുന്ന വ്യക്തിയാണ്. മുപ്പതുവര്‍ഷത്തിലേറെയായി ഇവിടെയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. അകമാസോ ഹ്യൂമാനിറ്റേറിയന്‍ അസോസിയേഷന്‍ 1989 ല്‍ സ്ഥാപിച്ച് ദരിദ്രരില്‍ ദരിദ്രരെ സഹായിക്കാനായി നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ ഇദ്ദേഹം കാഴ്ചവയ്ക്കുന്നുണ്ട്.

മഡഗാസ്‌ക്കര്‍ ലോകത്തിലെ ദരിദ്രരാജ്യങ്ങളില്‍ ഒന്നാണ്. സ്ലോവേനിയ പ്രധാനമന്ത്രി ജാനെസ് ജാന്‍സ ആണ് വൈദികനെ നോബൈല്‍ സമാധാന സമ്മാനത്തിനായി ശുപാര്‍ശ ചെയ്തിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.