ഫാ.റോബര്‍ട്ടോ മാല്‍ഗെസിനിക്ക് ഇറ്റലിയുടെ മരണാനന്തര ബഹുമതി

ഇറ്റലി: കുടിയേറ്റക്കാരന്റെ കുത്തേറ്റ് മരിച്ച ഫാ. റോബര്‍ട്ടോ മാല്‍ഗെസിനിയെ രാജ്യം മരണാനന്തരബഹുമതി നല്കി ആദരിച്ചു. സെപ്തംബര്‍ 15 നാണ് 51 കാരനായ വൈദികന്‍ കുത്തേറ്റ് മരിച്ചത്. നിരവധി തവണ വൈദികന്റെ സഹായം സ്വീകരിച്ച കുടിയേറ്റക്കാരനാണ് അദ്ദേഹത്തെ കൊലപെടുത്തിയത്.

ദരിദ്രര്‍ക്കുവേണ്ടി ജീവിച്ച ഫാ. റോബര്‍ട്ടോയുടേത് രക്തസാക്ഷിത്വമാണെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രതികരിച്ചത്. സെപ്തംബര്‍ 19 ന് നടന്ന സംസ്‌കാരചടങ്ങില്‍ പാപ്പായെ പ്രതിനിധീകരിച്ച പേപ്പല്‍ ആല്‍മനര്‍ കര്‍ദിനാള്‍ കോണ്‍റാഡ് ക്രാജെസ്‌ക്കി പങ്കെടുത്തിരുന്നു. സുവിശേഷാധിഷ്ഠിതമായ പ്രവര്‍ത്തനമായിരുന്നു വൈദികന്റേതെന്നും ഒരുപാട് വൈദികര്‍ക്കും അല്മായര്‍ക്കും ഈ ജീവിതം മാതൃകയാണെന്നും കര്‍ദിനാള്‍ കോണ്‍റാഡ് അഭിപ്രായപ്പെട്ടിരുന്നു.

53 കാരനായ ട്യൂണീഷ്യക്കാരനാണ് ഫാ. റോബര്‍ട്ടോയെ കുത്തികൊലപ്പെടുത്തിയത്. മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം എന്ന് പറയപ്പെടുന്നു.

സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മര്‍ദ്ദനമേറ്റ് മരണമടഞ്ഞ വില്ലി മോണ്‍ടെറോ ഡ്യൂറെറ്റോയും ഫാ. റോബര്‍ട്ടോയ്‌ക്കൊപ്പം ഇതേ ബഹുമതി പങ്കിടും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.