കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഫാ. റോയ് കാരയ്ക്കാട്ട് കപ്പൂച്ചിന്

കൊച്ചി: മികച്ച നവാഗത സംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്‌സിന്റെ പ്രത്യേക ജൂറി പുരസ്‌ക്കാരം ഫാ. റോയ് കാരയ്ക്കാട്ട് കപ്പൂച്ചിന്. കാറ്റിനനിരകെ എന്ന സിനിമയുടെ സംവിധാനത്തിനാണ് അവാര്‍ഡ്. ഒരു വൈദികന് ഇത്തരത്തിലുള്ള അവാര്‍ഡ് ലഭിക്കുന്നത് മലയാളത്തില്‍ ആദ്യമായാണ്.

ദി ലാസ്റ്റ് ഡ്രോപ് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ഫാ. റോയ് സംവിധാനരംഗത്തേക്ക് കടന്നുവന്നത്. ചങ്ങനാശ്ശേരി സെന്റ് ജോസഫ്‌സ് കോളജ് ഓഫ് കമ്മ്യൂണിക്കേഷനില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം അസ്സീസി മാസികയുടെ എഡിറ്ററായും സേവനം ചെയ്തിരുന്നു. മികച്ച എഴുത്തുകാരനും കൂടിയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.