ഇത് സെമിനാരികളിലും മെത്രാസന മന്ദിരങ്ങളിലും കരുണയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ട സമയം: ഫാ. റോയ് പാലാട്ടി സിഎംഐ

ലജ്ജ നമ്മുടെ മുമ്പില്‍ നിഴലിക്കുന്ന സമയമാണ് ഇതെന്നും അതുകൊണ്ട് തന്നെ സെമിനാരികളിലും മെത്രാസനമന്ദിരങ്ങളിലും നിന്ന് കരുണയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ട സമയമാണ് ഇതെന്നും ഫാ. റോയ് പാലാട്ടി സിഎംഐ. ദാനിയേല്‍ ഫാസ്റ്റിംങ് പ്രയറില്‍ വൈദികര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനാദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓ ദൈവമേ ഞങ്ങള്‍ ലജ്ജിതരാണ്, അപമാനിതരാണ്. മാധ്യമങ്ങളെ കുറ്റപ്പെടുത്തുമ്പോഴും എത്രമാത്രം പ്രതിരോധിച്ചാലും നമുക്കറിയാം നമ്മള്‍ വൈദികര്‍ എത്രത്തോളം കരുണയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ട സമയമാണ് ഇതെന്ന്. ലജ്ജ നമ്മുടെ മുമ്പില്‍ നിഴലിക്കുന്ന സമയമാണ് ഇത്. കാരുണ്യവും പാപമോചനവും നാം ദൈവത്തോട് യാചിക്കണം.

പൂര്‍വ്വഇസ്രായേലിന്റെ ചരിത്രത്തില്‍ നിന്ന് നമുക്ക് ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. പാപം മൂലം വാഗ്ദാനപേടകം പോലും ഇസ്രായേല്‍ ജനതയ്ക്ക് നഷ്ടമായി. ദൈവജനത്തെ മുഴുവന്‍ ഒരുമിച്ചുകൂട്ടി മിസ്പായില്‍ ഉപവസിച്ചു പ്രാര്‍ത്ഥിക്കാന്‍ നേതൃത്വം കൊടുക്കുന്ന സാമുവല്‍ പ്രവാചകനെ നാം തുടര്‍ന്നുള്ള ഭാഗങ്ങളില്‍ കാണുന്നുണ്ട്.

ഈ കാലയളവ് ദൈവകരുണയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കേണ്ട സമയമാണ്. ഇതില്‍ ആരെയും ഒഴിവാക്കുന്നില്ല. വൈദികനെന്നോ ബ്രദറെന്നോ ഭേദമില്ല.നമുക്കെല്ലാവര്‍ക്കും കരുണയ്ക്കുവേണ്ടി പ്രാര്ത്ഥിക്കാം. കര്‍ത്താവേ പൊറുക്കണമേ കര്‍ത്താവേ ശ്രവിക്കണമേ.. തിരുസഭയുടെ മേല്‍ വന്നുചേര്‍ന്നിരിക്കുന്ന ലജ്ജാകരമായ എല്ലാ പ്രവൃത്തികളില്‍ നിന്നും മോചിപ്പിക്കണമേ. വൈദികരുടെ മേല്‍ വന്നുഭവിച്ചിരിക്കുന്ന എല്ലാ അപമാനഭാരങ്ങളും എടുത്തുനീക്കണമേ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.