കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനായി സ്വയം സമര്‍പ്പിച്ച പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. സെബാസ്റ്റ്യന്‍ പൊട്ടനാനി അന്തരിച്ചു

മുംബൈ: പ്രശസ്ത വചനപ്രഘോഷകനും കടുത്തുരുത്തി എസ് വി ഡി പ്രാര്‍ത്ഥനാ നികേതന്‍ ഡയറക്ടറുമായിരുന്ന ഫാ. സെബാസ്റ്റ്യന്‍ പൊട്ടനാനി എസ് വിഡി അന്തരിച്ചു. 87 വയസായിരുന്നു. സംസ്‌കാരം ഇന്ന് മൂന്നിന് മുംബൈ ഈസ്റ്റ് തിരുഹൃദയ ദൈവാലയത്തില്‍. അഞ്ചുവര്‍ഷമായി സഭയുടെ മുംബൈ അന്ധേരിയിലെ ഭവനത്തില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. കുടുംബങ്ങളുടെ വിശുദ്ധീകരണമായിരുന്നു അച്ചന്റെ പ്രധാന ശുശ്രൂഷാ മേഖല. കടുത്തുരുത്തി എസ് വി ഡി പ്രാര്‍ത്ഥനാനികേതനില്‍ ദാമ്പത്യകാരിസ ധ്യാനങ്ങള്‍ തുടര്‍ച്ചയായി നടത്തിയിരുന്നു. പാലാ രൂപതാംഗമായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.