ഫാ. സ്റ്റാന്‍സ്വാമിയുടെ 85 ാം ജന്മദിനം, വിവിധ പരിപാടികളുമായി പൗരാവകാശ സംഘടനകള്‍

ന്യൂഡല്‍ഹി: ഫാ. സ്റ്റാന്‍ സ്വാമിയുടെ 85 ാം ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ വിവിധ പൗരാവകാശസംഘടനകളുടെ സംയുക്തതീരുമാനം. ഈശോസഭയുമായി സഹകരിച്ചാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ആദിവാസികള്‍ക്കും ദളിതര്‍ക്കും വേണ്ടി ജീവിച്ചിരുന്ന സ്റ്റാന്‍സ്വാമി വിചാരണ നേരിട്ടുകൊണ്ടിരിക്കവെ ജയില്‍വാസിയായിട്ടാണ് 2021 ജൂലൈ 5 ന് മരണമടഞ്ഞത്. സ്റ്റാ്ന്‍ സ്വാമി സ്ഥാപിച്ച റാഞ്ചിയിലെ സോഷ്യല്‍ സെന്ററില്‍ ഇന്ന് ആഘോഷപരിപാടികള്‍ നടക്കും. ജസ്യൂട്ട് സൂപ്പീരിയര്‍ ജനറല്‍ ഫാ. അര്‍ട്ടുറോ സന്ദേശം നല്കും. സ്റ്റാന്‍സ്വാമിയെക്കുറിച്ചുള്ള രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും ഇന്ന് നടക്കും.

വൈകുന്നേരം നാലു മണിക്ക് ആരംഭിക്കുന്ന പ്രോഗ്രാം രണ്ടുമണിക്കൂര്‍ നേരമുള്ളതാണ്. വിവിധ സാമൂഹികസാംസ്‌കാരിക നേതാക്കന്മാര്‍ ചടങ്ങില്‍ പങ്കെടുക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
  1. JAISON says

    സ്റ്റാൻ സ്വാമിക്കുവേണ്ടി സഭയിലെ വേണ്ടപ്പെട്ടവർ ആരും തന്നെ ഒന്നും ചെയിതിട്ടില്ല.മരിച്ചു കഴിഞ്ഞു സ്മാരകം പണിയുന്നതും പുസ്തകം ഇറക്കുന്നതും കാപട്യമാണ്.

Leave A Reply

Your email address will not be published.