സ്റ്റാന്‍ സ്വാമിയുടെ മരണം സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മനുഷ്യാവകാശപ്രവര്‍ത്തകനും ഈശോ സഭ വൈദികനുമായ ഫാ. സ്റ്റാന്‍സ്വാമിയുടെ മരണത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണം വേണമെന്ന് യുഎസ് കോണ്‍ഗ്രസ് വക്താവ് ജുവാന്‍ വര്‍ഗാസ്. ഫാ.സ്റ്റാന്‍സ്വാമിയുടെ ചരമദിനമായ ജൂലൈ അഞ്ചിന് സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുത്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രെസിക്യൂഷന്‍ ഓഫ് റിലിജീയസ് മൈനോരിറ്റിസ് ആന്റ് ദെയര്‍ ഡിഫെന്‍ഡേഴ്‌സ് എന്നതായിരുന്നു വിഷയം.

ആദിവാസികള്‍ക്കുവേണ്ടി സ്വാമി നടത്തിയ പോരാട്ടങ്ങളെ വെബിനാര്‍ പ്രത്യേകം പരാമര്‍ശിച്ചു. കസ്റ്റഡിയിലിരിക്കെ ഫാ.സ്റ്റാന്‍സ്വാമി കഠിനമായ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് ഇരയായതായി ജുവാന്‍ വര്‍ഗാസ് അഭിപ്രായപ്പെട്ടു.

2020 ഒക്ടോബര്‍ എട്ടിനാണ് എന്‍ഐഎ റാഞ്ചിയില്‍ നിന്ന് സ്വാമിയെ അറസ്റ്റ് ചെയ്തത്. മുംബൈ തലോജ ജയിലിലേക്കാണ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയത്. പാര്‍ക്കിന്‍സണ്‍ രോഗം അലട്ടിയിരുന്ന അദ്ദേഹത്തിന് വിദഗ്ദചികിത്സ ജയിലില്‍ ലഭിച്ചിരുന്നില്ല. ഹൃദ്രോഗബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ 2021മെയ് 29 ന് ഹോസ്പിറ്റലില്‍പ്രവേശിപ്പിച്ചത. 2021 ജൂലൈ 5 ന് അദ്ദേഹം മരണമടഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.