ഫാ. സ്റ്റാന്‍ സ്വാമിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതം: അല്മായ സംഘടനകള്‍

കാഞ്ഞിരപ്പള്ളി: ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അവരുടെ ശബ്ദമായി ജീവിക്കുകയും ചെയ്ത 83 വയസുകാരനായ ഫാ. സ്റ്റാന്‍ സ്വാമിയെ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തതില്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ അല്മായ സംഘടനകള്‍ ഉത്കണ്ഠ രേഖപ്പെടുത്തി. രൂപതയിലെ അല്മായസംഘടനകളായ ഡിസിഎംഎസ്, അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ്, എസ് എംവൈഎം-യുവദീപ്തി, മാതൃവേദി, മിഷന്‍ലീഗ്, കെസിഎസ്എല്‍, വിന്‍സെന്റ് ഡി പോള്‍, ഫ്രാന്‍സിസ്‌ക്കന്‍ അല്മായസഭ തുടങ്ങിയ സംഘടനകളാണ് ഫാ. സറ്റാന്‍ സ്വാമിയെ വിട്ടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.

ഭരണകൂടങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ചട്ടുകങ്ങളായി ഉത്തരവാദിത്തപ്പെട്ട നിയമപാലന സംവിധാനങ്ങള്‍ മാറരുതെന്ന് സംഘടനകള്‍ പുറപ്പെടുവിച്ച പത്രപ്രസ്താവനയില്‍ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.