ഈശോ സഭാ വൈദികന്റെ മരണം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഈശോ സഭ വൈദികനായ ഫാ. കാര്‍ലോസ് ഗോണ്‍സാല്‍വസ് വാലസിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. 95 വയസുകാരനായ ഇദ്ദേഹം സ്‌പെയ്‌ന്റെ തലസ്ഥാനമായ മാഡ്രിഡില്‍ വച്ചാണ് മരണമടഞ്ഞത്.

ഫാ. വാലെസ് 1949 ല്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിന് വെറും 24 വയസായിരുന്നു പ്രായം. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്‌സ്‌കോളജില്‍ ഗണിതശാസ്ത്ര അധ്യാപകനായിരുന്നു. ഗുജറാത്തിനെ ഹൃദയത്തില്‍ സൂക്ഷിച്ച വ്യക്തിയായിരുന്നു ഫാ. വാലെസ് എന്ന് ഫാ. സെഡ്രിക് പ്രകാശ് അനുസ്മരിച്ചു. 78 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

ഗണിതശാസ്ത്രത്തിനും ഗുജറാത്തിസാഹിത്യത്തിനും ഫാ.വാലെസ് നല്കിയസംഭാവനകള്‍ നിസ്തുലമാണെന്നും അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിക്കുന്നുവെന്നും ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും പ്രധാനമന്ത്രി മോദി ട്വിറ്ററില്‍ കുറിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.