കോവിഡ്;യുഎഇ യില്‍ ആദ്യമായി കത്തോലിക്കാ വൈദികന്‍ മരണമടഞ്ഞു


ഷാര്‍ജ: സെന്റ് മൈക്കിള്‍സ് ദേവാലയത്തിലെ സ്പരിച്വല്‍ ഡയറക്ടര്‍ ഫാ. യൂസഫ് സമി യൂസഫ് കോവിഡ് ബാധയെ തുടര്‍ന്ന് നിര്യാതനായി. 63 വയസായിരുന്നു. ലബനീസ് സ്വദേശിയായ ഇദ്ദേഹം കപ്പൂച്ചിന്‍ സഭാംഗമാണ്.

ഇന്നലെ രാത്രി ഏഴു മണിക്ക് ബിഷപ് പോള്‍ ഹിന്‍ഡറാണ്, ഇദ്ദേഹത്തിന്റെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

യുഎഇയില്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞ ആദ്യത്തെ കത്തോലിക്കാ വൈദികനാണ് ഫാ.യൂസഫ്. ഇരുപതുവര്‍ഷമായി ഗള്‍ഫിലെ വിവിധ സ്ഥലങ്ങളില്‍ സേവനം ചെയ്തുവരികയായിരുന്നു.

2013 ല്‍ ഇദ്ദേഹത്തിന്റെ പൗരോഹിത്യത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികമായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.