ഫ്രാന്‍സിലെ ദേവാലയങ്ങളില്‍ മരണമണികള്‍ മുഴങ്ങി, ഭീകരാക്രമണത്തിന്റെ ഇരകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ അവര്‍ മുട്ടുകള്‍ മടക്കി

പാരീസ്: ഫ്രാന്‍സിലെ നീസ് നോട്രഡാം കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി ദേവാലയമണികള്‍ മുഴക്കി വിശ്വാസികള്‍ എല്ലാവരും പ്രാര്‍ത്ഥിച്ചു. ഫ്രഞ്ച് ബിഷപ്‌സ് കോണ്‍ഫ്രന്‍സാണ് വിശ്വാസികളോട് ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. അതനുസരിച്ച് ഇന്നലെ മൂന്നു മണിക്കാണ് മരണമണികള്‍മ ുഴക്കിയത്. ഈ സമയം എല്ലാവിശ്വാസികളും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.

ഇന്നലെ പ്രാദേശിക സമയം രാവിലെ ഒമ്പതുമണിക്കാണ് ലോക മനസ്സാക്ഷിയെ നടുക്കിക്കളഞ്ഞ ഭീകരാക്രമണം നടന്നത്. അള്ളാഹു അക്ബര്‍ മുഴക്കി ദേവാലയത്തിലേക്ക കയറിവന്ന അക്രമി ഒരു സ്ത്രീയെ കഴുത്തറുത്തും മറ്റ് രണ്ടുപേരെ കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. രണ്ടുപേര്‍ ദേവാലയത്തിനുളളില്‍ വച്ചാണ് കൊല്ലപ്പെട്ടത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.