ഫ്രാന്‍സിസ് അസീസ്സീ: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി, 51 ഭാഷകളില്‍ നന്മ നിറഞ്ഞ മറിയമേ ചൊല്ലുന്ന തമിഴ്‌നാടുകാരനായ അത്ഭുതബാലന്‍; വീഡിയോ കാണാം

നമ്മുടെ വീടുകളിലെ ഒന്നാം ക്ലാസുകാരനും രണ്ടാം ക്ലാസുകാരനുമൊക്കെ നന്മ നിറഞ്ഞ മറിയമേ ചൊല്ലുന്നതിനെക്കുറിച്ച് ഏകദേശ ധാരണ നമ്മളില്‍ പലര്‍ക്കുമുണ്ടല്ലോ അല്ലേ.. ഞരങ്ങിമൂളി ഒരുവിധത്തില്‍ നന്മ നിറഞ്ഞ മറിയമേ പൂര്‍ത്തിയാക്കുന്നവരാണ് അവരില്‍ ഭൂരിപക്ഷവും. അത്തരക്കാര്‍ക്കിടയിലാണ് ഫ്രാന്‍സിസ് അസ്സീസി എന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി അത്ഭുതമാകുന്നത്..

തമിഴ്‌നാടുകാരനായ ഈ പയ്യന്‍ തന്റെ മാതൃഭാഷയില്‍ മാത്രമല്ല മലയാളം ഉള്‍പ്പടെ 51 ഭാഷകളിലാണ് നന്മ നിറഞ്ഞ മറിയമേ ചൊല്ലുന്നത്. ലത്തീന്‍, ചൈനീസ്, ഇറ്റാലിയന്‍. കന്നഡ ഫ്രഞ്ച് എന്നിങ്ങനെ ഓരോ ഭാഷകളില്‍ ഫ്രാന്‍സിസ് നന്മനിറഞ്ഞ മറിയമേ ചൊല്ലുമ്പോള്‍ അത് അത്ഭുതത്തോടെയല്ലാതെ കേട്ടിരിക്കാനാവില്ല. യൂട്യൂബില്‍ നിന്ന് കേട്ടുപഠിച്ചതാണ് ഈ പ്രാര്‍ത്ഥനകളെല്ലാം.അമ്മയാണ് പ്രാര്‍ത്ഥനകള്‍ പഠിപ്പിച്ചത്.

ഫ്രാന്‍സിസിന്റെ അമ്മ ഇമ്മാക്കുലേറ്റ് ഷീബ ഇംഗ്ലീഷ് ബിരുദധാരിയാണിയാണ്. പിതാവ് ഇബ്രാഹിം ബാങ്കുദ്യോഗസ്ഥനും.

ഫ്രാന്‍സിസ് അസ്സീസി നന്മ നിറഞ്ഞ മറിയമേ ചൊല്ലുന്നതിന്റെ വീഡിയോ ചുവടെ ചേര്‍ത്തിരിക്കുന്നു.https://www.youtube.com/watch?v=OdMB3MzSe64&feature=youtu.beമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.