ഫെബ്രുവരി 23 മുതല്‍ മെയ് 31 വരെ കൂടുതല്‍ പ്രാര്‍ത്ഥനയിലും പ്രായശ്ചിത്തപ്രവൃത്തികളിലും ആയിരിക്കണമെന്ന് ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെ ആഹ്വാനം


തിരുവനന്തപുരം: ഫെബ്രുവരി 23 മുതല്‍ മെയ് 31 വരെയുള്ള നൂറുദിവസങ്ങള്‍ കൂടുതലായി പ്രാര്‍ത്ഥനയിലും പ്രായശ്ചിത്തപ്രവൃത്തികളിലുമായിരിക്കണം നാം ചെലവഴിക്കേണ്ടതെന്ന് പ്രശസ്ത ധ്യാനഗുരുവായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെ ആഹ്വാനം. ഈ പ്രത്യേകദിവസങ്ങളില്‍ സഭയ്ക്കുവേണ്ടി നാം കൂടുതലായി പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫെബ്രുവരി 23 നാണ് നോമ്പ് ആരംഭിക്കുന്നത്.ഈവര്‍ഷത്തെ പെന്തക്കോസ്ത തിരുനാളാണ് മെയ് 31 ന്. ഈ ദിവസങ്ങളുടെ പ്രത്യേകത കണക്കിലെടുത്തുകൊണ്ടാണ് തന്റെ ഓഡിയോ സന്ദേശത്തിലൂടെ പ്രാര്‍ത്ഥനയ്ക്കായി ഡാനിയേലച്ചന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

നൂറു ദിവസം കൊണ്ട് ബൈബിള്‍ പൂര്‍ണ്ണമായും വായിച്ചു തീര്‍ക്കാന്‍ കഴിയത്തക്കവിധത്തില്‍ ഒരു ടൈംടേബിളും അദ്ദേഹം ഓഡിയോയ്ക്ക് ഒപ്പം അയച്ചിട്ടുണ്ട്. തനിക്ക് ആരോ അയച്ചുതന്ന ഈ ടൈംടേബിള്‍ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്നതാണ് എന്ന് ബോധ്യമുള്ളതുകൊണ്ടാണ് മറ്റുള്ളവരുടെ അറിവിലേക്കായി അയ്്ക്കുന്നെന്നും സന്ദേശത്തില്‍ അച്ചന്‍ പറയുന്നു.

ഈ സന്ദേശത്തോട് നമുക്ക് ക്രിയാത്മകമായി പ്രതികരിക്കാം. വരുന്ന നൂറുദിനങ്ങള്‍ നമുക്ക് പ്രാര്‍ത്ഥനയില്‍ കൂടുതലായിരിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.