മാമ്മോദീസാ നടപടികളില്‍ നിന്ന് മാതാപിതാക്കളുടെ ജെന്‍ഡര്‍ നീക്കം ചെയ്ത് ഫ്രഞ്ച് ബിഷപ്‌സ് കൗണ്‍സില്‍

പാരീസ്: മാമ്മോദീസാ രജിസ്ട്രറില്‍ കുഞ്ഞിന്റെ മാതാപിതാക്കളുടെ ലിംഗം വ്യക്തമാക്കുന്ന കോളം നീക്കം ചെയ്യാന്‍ ഫ്രഞ്ച് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ പെര്‍മനനന്റ് കൗണ്‍സില്‍ തീരുമാനിച്ചു. ഫ്രാന്‍സിലെ കുടുംബങ്ങള്‍ നേരിടുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് ബിഷപ് ജോസഫ് ദ മെറ്റ്‌സ് നോബ്ലാറ്റ് പറഞ്ഞു. മാമ്മോദീസാ നല്കണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടാല്‍ വൈദികര്‍ അക്കാര്യം നിഷേധിക്കരുതെന്ന് കാനോന്‍ നിയമത്തില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വവര്‍ഗ്ഗദമ്പതികളുടെയും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെയും കുഞ്ഞുങ്ങളെ മാമ്മോദീസാ മുക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു തീരുമാനം മെത്രാന്‍ സംഘം കൈക്കൊണ്ടിരിക്കുന്നത്.

സ്വവര്‍ഗ്ഗവിവാഹവും സ്വവര്‍ഗ്ഗദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശവും നിയമപരമായി 2013 മുതല്‍ ഫ്രാന്‍സില്‍ നിലവില്‍ വന്നിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.