ക്രൈസ്തവ ഗ്രാമത്തില്‍ ഫുലാനികളുടെ നരവേട്ട; നാലു വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി, അധ്യാപകന്‍ കൊല്ലപ്പെട്ടു

നൈജീരിയ:നൈജീരിയായിലെ ക്രൈസ്തവഗ്രാമം ആക്രമിച്ച് ഫുലാനികള്‍ ഒരാളെ കൊലപ്പെടുത്തുകയും നാലു വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. സെക്കന്ററി സ്‌കൂളാണ് ആക്രമിക്കപ്പെട്ടത്.

അധ്യാപകനായ 35 കാരന്‍ ബെഞ്ചമിന്‍ ഔട്ടയാണ് കൊല്ലപ്പെട്ടത്. കുട്ടികളെ തട്ടിക്കൊണ്ടുപോയ അക്രമികളെ പിന്തുടരുകയും കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടയിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

ദേവാലയം അഗ്നിക്കിരയാക്കുകയും ചെയ്തു.അമിന്‍ചി ബാപ്റ്റിസ്റ്റ് ദേവാലയമാണ് ആക്രമിക്കപ്പെട്ടത്. പള്ളിയിലെ സംഗീതോപകരണങ്ങളും അഡ്രസും ബുക്കും തകര്‍ക്കുകയും തീയിടുകയും ചെയ്തു.

വിദ്യാര്‍ത്ഥികളെ കൂടാതെ ഏഴു ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയതായും വാര്‍ത്തയുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.