വെറും രണ്ടാഴ്ച; കൊല്ലപ്പെട്ടത് 20 പേര്‍, ഭവനരഹിതരായത് 20000 പേര്‍: ഫുലാനി ആക്രമണങ്ങളില്‍ ക്രൈസ്തവരുടെ ജീവനും ജീവിതവും ചോദ്യചിഹ്നമാകുന്നു

നൈജീരിയ: നൈജീരിയായിലെ കാഡുനായില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ഫുലാനികളുടെ ആക്രമണം തുടര്‍ക്കഥയാകുന്നു. മെയ് 18 മുതല്‍ 22 വരെ ദിവസങ്ങളില്‍ മാത്രം ഇവിടെയുള്ള വിവിധ ഗ്രാമങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 20 ക്രൈസ്തവരാണ്. ദിവസവും ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. പലര്‍ക്കും പരിക്കേറ്റു. പലരെയും കാണാനുമില്ല.ജനങ്ങള്‍ ഭയവിഹ്വലരായി കഴിയുകയാണ്.

ജനുവരി മുതല്‍ കൊലപാതകങ്ങള്‍, ഭവനങ്ങള്‍ അഗ്നിക്കിരയാക്കല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നിവ ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ 63 ഭീകരാക്രമണങ്ങള്‍ക്ക് ഇരകളായി. 107 പേര്‍ കൊല്ലപ്പെട്ടു. മോചനദ്രവ്യം ആവശ്യപ്പെട്ട് സ്ത്രീപുരുഷന്മാരും കുട്ടികളും ഉള്‍പ്പടെ 66 പേരെ തട്ടിക്കൊണ്ടുപോയി. 111 ഭവനങ്ങള്‍ അഗ്നിക്കിരയാക്കി. 32 ഗ്രാമങ്ങള്‍ നശിപ്പിക്കപ്പെട്ടു. ഇരുപതിനായിരത്തോളം ആളുകള്‍ ഭവനരഹിതരായി. നാളെത്തേയ്ക്ക് ഭക്ഷിക്കാന്‍ പോലും ഒന്നുമില്ലാത്ത അവസ്ഥയാണ് ഇവിടെയുള്ളത്.

ഓപ്പണ്‍ ഡോര്‍സ് യുഎസ്എ നൈജീരിയായെ മതപീഡനങ്ങള്‍ അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പ്ന്ത്രണ്ടാം സ്ഥാനത്താണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.