ജോലിക്കാര്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ മുഴുവന്‍ ശമ്പളവും നല്കണമെന്ന് കര്‍ദിനാള്‍ ഗ്രേഷ്യസ്

മുംബൈ: അതിരൂപതയുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാര്‍ച്ച്, ഏപ്രില്‍ മാസത്തെ മുഴുവന്‍ ശമ്പളവും നല്കണമെന്ന് വൈദികര്‍ക്ക് ബോ്ംബെ ആര്‍ച്ചബിഷപ് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ് നിര്‍ദ്ദേശം നല്കി. ഏപ്രില്‍ 27 ന് അതിരൂപതയിലെ വൈദികര്‍ക്ക് നല്കിയ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അസാധാരണമായ സമയത്താണ് താന്‍ വൈദികരെ അഭിസംബോധന ചെയ്യുന്നതെന്ന് കര്‍ദിനാള്‍ പറയുന്നു.

ലോക്ക് ഡൗണ്‍ മൂലം ജോലിയില്ലാതിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇങ്ങനെയൊരുനിര്‍ദ്ദേശം നല്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന മുംബൈ , അതിരൂപതയുടെ പരിധിയില്‍ പെടുന്നതാണ്. അതിരൂപതയുടെ കീഴിലുള്ള ഈ പ്രദേശങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്.

നമുക്കെങ്ങനെയാണ് രോഗബാധിതരുടെ എണ്ണം കുറയ്ക്കാന്‍ കഴിയുന്നത്, നമ്മുടെ ഇടവകകളില്‍ ഇതിനെ എങ്ങനെയാണ് പ്രതിരോധിക്കാന്‍ കഴിയുന്നത്. പഴയസ്ഥിതിയിലേക്ക് എത്തിച്ചേരാന്‍ നമുക്ക് എങ്ങനെയാണ് കഴിയുന്നത്. അദ്ദേഹം ചോദിക്കുന്നു. ലോക്ക് ഡൗണ്‍ കാലത്ത് അനുവദിക്കാവുന്ന ഏക മതകര്‍മ്മം ശവസംസ്‌കാരം മാത്രമായിരിക്കും എന്നും അദ്ദേഹം നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

നല്ല പുസ്തകങ്ങള്‍ വായിക്കാനും ആത്മീയവും ശാരീരികവും ബുദ്ധിപരവുമായി കരുത്തുനേടണമെന്ന് വൈദികരോടും പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.