ഫുള്‍ട്ടന്‍ ഷീന്‍; വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിന് താല്ക്കാലിക തടസം

ഇല്ലിനോയിസ്: ധന്യന്‍ ഫുള്‍ട്ടന്‍ ഷീനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ദിവസം മാറ്റിവച്ചു. ഡിസംബര്‍ 21 ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുമെന്നായിരുന്നു ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിരുന്നത്. എന്നാല്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങ് മാറ്റിവച്ചതായി ഇന്നലെ ഇതു സംബന്ധിച്ച് പിയോറിയാ രൂപതയുടെ അറിയിപ്പ് പറയുന്നു.

വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതുമായി സംബന്ധിച്ച് കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് അമേരിക്കയിലെ ചില മെത്രാന്മാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഇത്. നവംബര് 18 നാണ് ഷീന്റെ നാമത്തിലുള്ള അത്ഭുതം സഥരീകരിച്ചതിന്റെ വെളിച്ചത്തില്‍ ഡിസംബര്‍ 21 ന് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചത്.

ചടങ്ങ് മാറ്റിവയ്ക്കാനുള്ള തീരുമാനം ഏറെ സങ്കടമുണ്ടാക്കുന്നുവെന്ന് രൂപതയുടെ പത്രക്കുറിപ്പ് വ്യക്തമാക്കി. രൂപതയ്ക്ക് ഷീന്റെ ജീവിതവിശുദ്ധിയെക്കുറിച്ച് യാതൊരു സംശയവുമില്ലെന്നും അനേകം ആത്മാക്കളെ സ്വര്‍ഗ്ഗത്തിന് വേണ്ടി നേടിയെടുത്ത വ്യക്തിയായിരുന്നു അദ്ദേഹമെന്നും രൂപത വ്യക്തമാക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.