ചൈന: അണ്ടര്‍ഗ്രൗണ്ട് ബിഷപ്പിന്റെ ശവസംസ്‌കാരത്തിന് ഗവണ്‍മെന്റിന്റെ നിരോധനം

ബെയ്ജിംങ്: ചൈനയിലെ അണ്ടര്‍ഗ്രൗണ്ട് ബിഷഫ് ജോസഫ് മായുടെ ശവസംസ്‌കാരച്ചടങ്ങുകളില്‍ ഗവണ്‍മെന്റിന്റെ ഇടപെടല്‍. കൊറോണ വൈറസിന്റെ പശ്ചാത്തലം പറഞ്ഞുകൊണ്ടാണ് സംസ്‌കാരച്ചടങ്ങുകള്‍ക്ക് നിയന്ത്രണം എന്നാണ്് ഗവണ്‍മെന്റിന്റെ പക്ഷമെങ്കിലും വിശ്വാസികള്‍ അതിനെ മറ്റൊരുരീതിയിലാണ് വിലയിരുത്തുന്നത്.

ബിഷപ്പ് ജോസഫ് മായുടെ വത്തിക്കാനോടുള്ള വിധേയത്വവും വിശ്വാസവുമാണ് കമ്മ്യൂണിസ്റ്റ് അധികാരികളെ ചൊടിപ്പിക്കുന്നത് എന്നാണ് അവരുടെ അഭിപ്രായം. ചൈനയിലെ ഏറ്റവും പ്രായം ചെന്ന മെത്രാനും ഏക മംഗോളിയന്‍ മെത്രാനുമായ ബിഷപ് ജോസഫ് വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് നൂറാം വയസില്‍ മാര്‍ച്ച് 25 നാണ് മരണമടഞ്ഞത്.

മെത്രാന്റെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വൈദികരെ തടസ്സപ്പെടുത്തിക്കൊണ്ട് റോഡ് ഉപരോധവും ഗവണ്‍മെന്റ് ഏര്‍പ്പെടുത്തി. പൊതുജനങ്ങളെ വിലക്കുകയും സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കേണ്ടവരുടെ എണ്ണം നിജപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു മെത്രാനും രണ്ട് വൈദികര്‍ക്കും 15 വിശ്വാസികള്‍ക്കും മാത്രമേ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദം നല്കിയിരുന്നുള്ളൂ.

കള്‍ച്ചറല്‍ റവല്യൂഷന്റെ കാലത്ത് കത്തോലിക്കാ വൈദികരോടൊപ്പം ജയില്‍ വാസം അനുഷ്ഠിച്ചിട്ടുള്ള ബിഷപ്‌ 1979ലാണ് ജയില്‍ മോചിതനായത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.