ഭാവിയെയോര്‍ത്ത് അസ്വസ്ഥരാകുന്നവര്‍ക്ക് ആശ്വാസമായി ഈ തിരുവചനം

ഭാവിയാണ് പലരുടെയും പ്രശ്‌നം. ഉറക്കം കെടുത്തുന്നതും അസ്വസ്ഥപ്പെടുത്തുന്നതും ഭാവിയാണ്. നാളെയന്തു സംഭവിക്കും? പല അപ്രതീക്ഷിതസംഭവങ്ങളും നാളെ നമ്മെ കാത്തിരിക്കുന്നുണ്ട്. ഇന്ന് വിചാരിക്കുന്നതല്ല നാളെ സംഭവിക്കുന്നത്. ജോലി നഷ്ടം,സാമ്പത്തികബാധ്യത, രോഗം, മരണം.. എന്തും നാളെ സംഭവിക്കാം.

ഇങ്ങനെ പലവിധ കാരണങ്ങളുമോര്‍ത്ത് ഭാവിയെക്കുറിച്ചോര്‍ത്ത് വിഷമിക്കുന്നവര്‍ സമാധാനം കണ്ടെത്തേണ്ട ഒരു തിരുവചനമാണ് നിയമാവര്‍ത്തനം 31:8 .

ഇത്തരമൊരു അവസ്ഥയില്‍ നമുക്ക് ആശ്രയിക്കാന്‍ കഴിയുന്നത് ദൈവത്തില്‍ മാത്രമാണ്. ദൈവം മാത്രമേ നമ്മുടെകൂടെയുണ്ടാവൂ. അങ്ങനെയൊരു വിശ്വാസത്തോടെ ഈ വചനം നമുക്കേറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കാം.

കര്‍ത്താവാണ് നിന്റെ മുമ്പില്‍ പോകുന്നത്. അവിടുന്ന് നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്ന് നിന്നെ ഭഗ്നാശനാക്കുകയോ പരിത്യജിക്കുകയോ ഇല്ല. ഭയപ്പെടുകയോ സംഭ്രമിക്കുകയോ വേണ്ടാ.. (നിയമാവര്‍ത്തനം 31:8 )

ഹോ എന്തൊരു ആശ്വാസം അല്ലേ?



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.