ഗോലിയാത്തിന്റെ ഭവനത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തുഗവേഷകര്‍ കണ്ടെത്തി

ജെറുസലേം: പുരാതന ഇസ്രായേല്‍ നഗരമായ ഗത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തുഗവേഷകര്‍ കണ്ടെത്തി. ബൈബിള്‍ പഴയനിയമത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഗോലിയാത്തിന്റെ ഭവനം ഇവിടെയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

ഫിലിസ്ത്യനഗരത്തിന്റെ പതനവുമായി ബന്ധപ്പെട്ടുള്ള അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മൂവായിരത്തോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് അര്‍മേനിയന്‍ രാജാവ് ഹസാലേലുമായുള്ള യുദ്ധത്തില്‍ ഗാത്തുകാര്‍ ഉപയോഗിച്ചിരുന്നതെന്ന് വിശ്വസിക്കുന്ന മൃഗത്തിന്റെ അസ്ഥിയും കണ്ടെത്തിയിട്ടുണ്ട്. ദാവീദ് രാജാവ് പരാജയപ്പെടുത്തിയ ഭീമാകാരനാണ് ഗോലിയാത്ത്. 1 ദിനവൃത്താന്തം 18 ലും 2 ദിനവൃത്താന്തം 11 ലൂം ദാവീദിന്റെ യുദ്ധങ്ങളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഗത്ത് നഗരത്തെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്, 2 രാജാക്കന്മാര്‍ 17-18 ല്‍ നാം ഇങ്ങനെ വായിക്കുന്നു.

അക്കാലത്ത് സിറിയാ രാജാവായ ഹസായേല്‍ യുദ്ധം ചെയ്ത് ഗത്തു പിടിച്ചടക്കി. അവന്‍ ജറുസലേമിനെതിരെ പുറപ്പെടാന്‍ ഭാവിച്ചു.

2015 ല്‍ പുരാവസ്തുഗവേഷകര്‍ ഗത്ത് നഗരത്തില്‍ നിന്ന് തന്നെ വലിയൊരു ഗേറ്റ് കണ്ടെത്തിയിരുന്നു. ഇതാണ് നഗരത്തെക്കുറിച്ചുള്ള പഠനത്തിന് ആരംഭം കുറിച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.