ഈശോ അമ്മയെ രക്ഷിച്ചു, ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഗ്വാഡെലൂപ്പെ മാതാവിന്റെ രൂപത്തിന്റെ കഥ

നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ആ അപകടം. മെക്‌സിക്കോ സിറ്റിയിലെ പഴയ ബസിലിക്കയിലെ ഗ്വാഡെലൂപ്പെ മാതാവിന്റെ രൂപത്തിന് നേരെ ആസൂത്രിതമായ രീതിയില്‍ ഒരു ബോംബാക്രമണം നടന്നു. മാതാവിന്റെ രൂപം തകര്‍ത്തു തരിപ്പണമാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം, ബസിലിക്കയിലെ അള്‍ത്താരയ്ക്ക് സമീപമുള്ള പൂക്കള്‍ക്കിടയിലായിരുന്നു അക്രമി ബോംബ് വച്ചത്. രാവിലെ 10.30 ന് ബോംബ് പൊട്ടിത്തെറിച്ചു. അള്‍ത്താര പൂര്‍ണ്ണമായും തകര്‍ന്നു. തെറിച്ചുവീണ കുരിശൂരൂപം മാതാവിന്റെ ചിത്രത്തിന് സംരക്ഷണമായി നിന്നു. മാതാവിന്റെ രൂപത്തിന് ചെറിയൊരു പോറല്‍ പോലും സംഭവിച്ചുമില്ല.

ആക്രമണത്തിന് ശേഷം നിരവധി പേര്‍ ഈ ദൃശ്യം പകര്‍ത്തുകയുണ്ടായി, ഹോളി ക്രൈസ്റ്റ് ഓഫ് ദ അറ്റാക്ക് എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്. മാതാവിനോടുളള ദൈവസ്‌നേഹത്തിന്റെ പ്രകടമായ തെളിവായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.

ഈശോയാണ് തന്റെ അമ്മയെ രക്ഷിച്ചത്. അമ്മയെ ഈശോ കാത്തുസംരക്ഷിക്കുകയായിരുന്നു. വിശുദ്ധ ജുവാന്‍ ഡിയാഗോയുടെ നാമകരണനടപടികളുടെ പോസ്റ്റുലേറ്ററായിരുന്ന ഫാ. എഡ്വാര്‍ഡോ ഷാവേസ് ഈ സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നത് ഇപ്രകാരമാണ്.

നവംബര്‍ 14 ന് അത്ഭുതകരമായ ഈ രക്ഷപ്പെടലിന്റെ വാര്‍ഷികം മെക്‌സിക്കന്‍ ജനത കൊണ്ടാടുകയുണ്ടായി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.