മാതാവിന്‌റെ കന്യകാത്വത്തെ പരിഹസിച്ചുകൊണ്ട് ഗേ പ്രൈഡ് പരേഡ്

ഇറ്റലി: ഇറ്റലിയില്‍ നടന്ന ഗേ പ്രൈഡ് പരേഡില്‍ പരിശുദ്ധ അമ്മയുടെ കന്യകാത്വത്തെ അപഹാസ്യമായി ചിത്രീകരിക്കപ്പെട്ട സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം. ജൂണ്‍ നാലിനാണ് ഇറ്റലിയിലെ ക്രിമോണയില്‍ ഗേ പ്രൈഡ് പരേഡ് നടന്നത്. പരിശുദ്ധ അമ്മയുടെ വേഷവിധാനം ധരിച്ചും മാറിടം അനാവ്രതമാക്കിയുമായിരുന്നു പരേഡ്. വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ ഞെട്ടിച്ചുകളഞ്ഞതായിരുന്നു ഇത്തരത്തിലുള്ള ചിത്രീകരണവും പരേഡുമെന്ന് ക്രിമോണ ബിഷപ് അന്റോണിയോ വ്യക്തമാക്കി. വളരെയധികംവേദനയുളവാക്കിയ സംഭവമായിരുന്നു ഇതെന്നും അദ്ദേഹം പ്രതികരിച്ചു,

റാലിയോടുള്ള പ്രതികരണമെന്ന നിലയില്‍ പ്രായശ്ചിത്തമായി തൊട്ടടുത്ത ദിവസം തന്നെ വിശ്വാസികളുടെ നേതൃത്വത്തില്‍ പബ്ലിക് റോസറി സംഘടിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.