ക്രിസ്തുമസ് കാലത്ത് ഗാസയിലെ ക്രൈസ്തവര്‍ക്ക് വിശുദ്ധനാട് സന്ദര്‍ശിക്കാന്‍ നിരോധനം

ജെറുസലേം: ഗാസയിലെ ക്രൈസ്തവര്‍ക്ക് വിശുദ്ധനാട് സന്ദര്‍ശിക്കാന്‍ ക്രിസ്തുമസ് കാലത്ത് നിരോധനം ഏര്‍പ്പെടുത്തിയ നടപടി പുനപരിശോധിക്കണമെന്ന് ജറുസലേമിലെ ക്രൈസ്തവനേതാക്കന്മാര്‍ ഭരണാധികാരികളോട് അഭ്യര്‍ത്ഥിച്ചു. ബദ്‌ലഹേം, നസ്രത്ത്, ജെറുസേലം എന്നിവ സന്ദര്‍ശിക്കുന്നതിനാണ് അധികാരികള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

2007 ല്‍ ഹാമാസ് ഗാസയുടെഅധികാരത്തില്‍ വന്നതുമുതല്‍ ഇസ്രായലും ഈജിപ്തും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും യാത്രകള്‍ നിരോധിക്കുകയും ചെയ്തിരുന്നു.ഗാസയിലെ ജനങ്ങള്‍ ഉയര്‍ന്ന തോതിലുള്ള തൊഴിലില്ലായ്മ അനുഭവിക്കുന്നവരാണ്. ശുദ്ധജലമോ ഇലക്ട്രിസിറ്റിയോ അവര്‍ക്കില്ല.

ആയിരം ക്രൈസ്തവര്‍ മാത്രമാണ് ഗാസയിലുള്ളത്. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ക്രൈസ്തവരാണ് ഇവിടെയുള്ളത്. 2012 ല്‍ അയ്യായിരത്തോളം ക്രൈസ്തവര്‍ ഇവിടെയുണ്ടായിരുന്നു. ഗാസയില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തിയതിന് ഇസ്രായേല്‍ അധികാരികള്‍ നല്കിയിരുന്ന ന്യായീകരണം വെസ്റ്റ് ബാങ്കില്‍ അവര്‍ അനധികൃതമായി താമസിക്കും എന്നതായിരുന്നു.

2018 ല്‍ ഇസ്രായേല്‍ 700 ക്രൈസ്തവരെ ബദ്‌ലഹേം,ജെറുസലേം,നസ്രത്ത് തുടങ്ങിയവ സന്ദര്‍ശിക്കാന്‍ അനുവദിച്ചിരുന്നു. ഇസ്രായേലിലെ ജനസംഖ്യയില്‍ ഭൂരിപകഷവും യഹൂദരാണ്. 8.5 മില്യന്‍ ആളുകളും അറബ് വംശജരാണ്. രണ്ടുശതമാനം മാത്രമാണ് ക്രൈസ്തവപ്രാതിനിധ്യം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.