ഇന്ത്യയില്‍ നിന്നാണെന്ന് വൈദികവിദ്യാര്‍ത്ഥികള്‍, എവിടെ കേരളത്തില്‍ നിന്നോ എന്ന് മാര്‍പാപ്പ കേരളസഭയ്ക്ക് ഇത് സന്തോഷകരമായ നിമിഷം

വത്തിക്കാന്‍ സിറ്റി: മലയാളികളായ വൈദികവിദ്യാര്‍ത്ഥികള്‍ക്ക് ആ നിമിഷം ഏറെ അവിസ്മരണീയമായിരുന്നു. ബുധനാഴ്ചകളിലെ പൊതുദര്‍ശന വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ അടുത്തു കാണാന്‍ അവസരം കിട്ടിയ സന്തോഷത്തിലായിരുന്നു അവര്‍. ഇന്ത്യയില്‍ നിന്നാണ് തങ്ങള്‍ വരുന്നതെന്ന് വൈദികവിദ്യാര്‍ത്ഥികള്‍ പരിചയപ്പെടുത്തിയപ്പോള്‍ ഉടനെ വന്നു പാപ്പയുടെ ചോദ്യം. എവിടെ കേരളത്തില്‍ നിന്നാണോ..റോമിലെ മരിയ മാത്തര്‍ എക്ലേസ്യ സെമിനാരിയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സന്തോഷകരമായ ഈ അനുഭവം ഉണ്ടായത്.

കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്ന പൊതുദര്‍ശന പരിപാടി കഴിഞ്ഞ മാസമാണ് പുനരാരംഭിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.