ഗോവയിലെ ദേവാലയങ്ങള്‍ ലോക്ക് ഡൗണിന് ശേഷം തുറക്കുന്നു, കര്‍ശന നിയന്ത്രണങ്ങളോടെ

പനജി:ഗോവയിലെ ദേവാലയങ്ങള്‍ ലോക്ക് ഡൗണിന് ശേഷം തിരുക്കര്‍മ്മങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ആര്‍ച്ച് ബിഷപ് ഫിലിപ്പ് നേരി അറിയിച്ചു. ഇത് സംബന്ധിച്ച് എല്ലാ ഇടവകകള്‍ക്കും അദ്ദേഹം സര്‍ക്കുലര്‍ അയച്ചു.

ഹാന്‍ഡ് സാനിറ്റൈസര്‍. സോഷ്യല്‍ ഡിസ്റ്റന്‍സ്, സാനിറ്റൈസേഷന്‍ , പനിപരിശോധന തുടങ്ങിയ കര്‍ശനനിയന്ത്രണങ്ങളോടെയായിരിക്കും ദേവാലയങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കുക. അതാത് ദേവാലയങ്ങളിലെ വൈദികര്‍ക്കായിരിക്കും ഇതുസംബന്ധിച്ച് ഉത്തരവാദിത്തമുള്ളത്. തിരുക്കര്‍മ്മങ്ങളല്ലാതെ മറ്റ് കൂട്ടായ്മകള്‍ നടക്കുകയില്ല.

ഗോവയിലെ 1.5 മില്യന്‍ ജനസംഖ്യയില്‍ 26 ശതമാനത്തോളം കത്തോലിക്കരാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.