വിശ്വാസത്തോടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക: ആര്‍ച്ച് ബിഷപ് ഫിലിപ്പ് നേരി

ഗോവ: ഒക്ടോബര്‍ മാസത്തില്‍ പ്രത്യേകമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന് ഗോവ ആര്‍ച്ചുബിഷപ് ഫിലിപ്പ് നേരി. കുടുംബങ്ങളിലും സന്യാസഭവനങ്ങളിലും എല്ലാം വിശ്വാസികള്‍ പ്രത്യേകമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണം.

ദിവസം കുറഞ്ഞത് ഒരു ജപമാലയെങ്കിലും ചൊല്ലണം. വിശ്വാസത്തോടുകൂടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ വര്‍ത്തമാനകാലത്ത് നാം നേരിട്ടുകൊണ്ടിരിക്കുന്ന പല പ്രതിസന്ധികളെയും നേരിടാന്‍ കഴിയും എന്നത് എന്റെ അനുഭവമാണ്. നൂറ്റാണ്ടുകളായി കത്തോലിക്കാസഭയില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥനയാണ് ജപമാല. വിശുദ്ധ ഡൊമിനിക്കിനെയും പത്താം പീയൂസ് മാര്‍പാപ്പയെയും പോലെയുള്ളവര്‍ ജപമാലയോട് അത്യധികം ഭക്തിയുള്ളവരായിരുന്നു. ജപമാല ഭക്തിപ്രചരിപ്പിക്കുന്നതിലും അവര്‍ ഉത്സുകരായിരുന്നു.

രക്ഷാകരസംഭവത്തിന്റെ ധ്യാനമാണ് പരിശുദ്ധ അമ്മയോടുള്ള ജപമാലപ്രാര്‍ത്ഥന. അടിസ്ഥാനപരമായി ഇത് ക്രിസ്തുകേന്ദ്രീകൃതപ്രാര്‍ത്ഥനയാണ്. ജപമാല ചൊല്ലിപ്രാര്‍ത്ഥിക്കുമ്പോള്‍ നാം അമ്മയുടെ സൗഹൃദമാണ് തേടുന്നത്. അമ്മ നമുക്കുവേണ്ടി പുത്രനോട് മാധ്യസ്ഥം യാചിക്കുന്നു. വിശുദ്ധിയുടെ പാതയിലേക്ക് അമ്മ നമ്മെ നയിക്കുന്നു. വിശുദ്ധിയുടെ വിളവെടുപ്പാണ് ജപമാല പ്രാര്‍ത്ഥന. അദ്ദേഹം പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.