ജോലി സ്ഥലങ്ങളില്‍ മതപരമായ വിശ്വാസാനുഷ്ഠാനങ്ങള്‍ക്ക് പ്രോത്സാഹനവുമായി അമേരിക്ക

വാഷിംങ്ടണ്‍: ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ മതപരമായ അനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും തൊഴില്‍ സ്ഥലങ്ങളില്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യമാണ് പരക്കെയുള്ളത്. എല്ലാ മതവിശ്വാസങ്ങള്‍ക്കും തൊഴില്‍സ്ഥലങ്ങളില്‍ പരസ്യമായ നിരോധനം നിലവിലുള്ളപ്പോഴും കൂടുതലും അതിന് ഇരകളായി മാറുന്നത് ക്രൈസ്തവവിശ്വാസികളാണ്. ക്യൂബെക്കില്‍ തൊഴില്‍ സ്ഥലങ്ങളില്‍ മതപരമായ അടയാളങ്ങള്‍ ജോലിക്കാര്‍ ധരിക്കുന്നതിന് വിലക്കുകളേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായിട്ടാണ് ഇപ്പോള്‍ അമേരിക്ക പ്രവര്‍ത്തിക്കുന്നത്.

തൊഴില്‍ സ്ഥലങ്ങളില്‍ മതപരമായ അടയാളങ്ങളും വിശ്വാസങ്ങളും അനുഷ്ഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. ബിസിനസ് പരമായ വിജയങ്ങള്‍ക്ക് പിന്നില്‍ വിശ്വാസവും ഒരു ഘടകമാണെന്ന് ഇന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

ഏറ്റവും വലിയ കമ്പനികളുടെ ഫോര്‍ച്യൂണ്‍ 100 പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്ന 20 ശതമാനം കമ്പനികളും വിശ്വാസപരമായ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്നവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. അതുപോലെ വിശ്വാസികളായ തൊഴിലാളികളെ നിയമിക്കുന്ന കാര്യത്തിലും അമേരിക്കന്‍ കമ്പനികള്‍ ഇപ്പോള്‍ കൂടുതലായി ശ്രദ്ധിക്കുന്നുണ്ട്.

വിശ്വാസത്തില്‍ അധിഷ്ഠിതമായ തൊഴിലാളി റിസോഴ്‌സ് കൂട്ടായ്മകള്‍ എന്ന പേരില്‍ അടുത്തയിടെ ഒരു സെമിനാറും സംഘടിപ്പിച്ചിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.