ദൈവത്തിന്റെ പ്രവൃത്തികളെക്കുറിച്ച് സംശയിക്കുന്നവര്‍ക്ക് ഒരു വിശദീകരണം

ദൈവമുണ്ടോ, ദൈവം പ്രവര്‍ത്തനനിരതനാണോ, ദൈവമുണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ… ഇങ്ങനെയൊക്കെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ദൈവത്തെ കേവലം മാനുഷികബുദ്ധികൊണ്ട് വിലയിരുത്താനും സമീപിക്കാനും ശ്രമിക്കുന്നവരുടേതാണ് ഇത്തരം ചിന്തകള്‍.

കണ്ണുകൊണ്ട് അതായത് ദൃശ്യമായ വിധത്തിലുളള ഇടപെടലുകള്‍കൊണ്ടാണ് ഇക്കൂട്ടര്‍ ദൈവത്തെ വിലയിരുത്തുന്നത് . തങ്ങള്‍ ആഗ്രഹിക്കുകയും വിചാരിക്കുകയും ചെയ്യുന്നത് സംഭവിക്കാതെ വരുമ്പോഴോ തങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി സംഭവിക്കുമ്പോഴോ അവര്‍ ദൈവത്തെ ചോദ്യം ചെയ്യുന്നു. ദൈവത്തെ നിഷേധിക്കുന്നു. അത്യന്തം ദയനീയമായ ഈ അവസ്ഥയെ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് സഭാപ്രസംഗകന്‍ വിശദീകരണം നല്കിയിരിക്കുന്നത്. അത് ഇപ്രകാരമാണ്.

ഗര്‍ഭിണിയുടെ ഉദരത്തില്‍ ചൈതന്യം പ്രവേശിക്കുന്നത് എങ്ങനെയാണ് എന്ന് അറിയാത്തതുപോലെ സര്‍വത്തിന്റെയും സ്രഷ്ടാവായ ദൈവത്തിന്റെ പ്രവൃത്തികളും നീ അറിയുന്നില്ല.( സഭാ 11:5)

അതെ, നമ്മുടെ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും അദൃശ്യവുമായ ഒരുപാടു കാര്യങ്ങള്‍ ദൈവികപദ്ധതിയിലുണ്ട്. ഈ ലോകത്തില്‍ നടക്കുന്ന പല കാര്യങ്ങളുടെ പോലും യുക്തിസഹത നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അപ്പോഴാണോ ദൈവികരഹസ്യങ്ങളും പ്രവൃത്തികളും? അതുകൊണ്ട് ദൈവികപ്രവൃത്തികള്‍ക്ക് പൂര്‍ണ്ണമായും കീഴടങ്ങി നമുക്ക് ദൈവത്തെ പുകഴ്ത്താം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.