കര്‍ത്താവിനോട് അവസ്ഥ വിവരിക്കൂ, അവിടുന്ന് കരുണ കാണിക്കും

ജീവിതത്തില്‍ എന്തുമാത്രം വേദനകളിലൂടെയാണ് നാം ഓരോരുത്തരും കടന്നുപോകുന്നത്. പക്ഷേ ആ വേദനകളൊന്നും നാം ദൈവത്തോട് പ്ങ്കുവയ്ക്കുന്നില്ല. പകരം നാം തന്നെ നമ്മുടെ ഒറ്റപ്പെട്ട സങ്കടങ്ങളുമായി കഴിഞ്ഞുപോകുകയാണ്.രാത്രികാലങ്ങളില്‍ ആരും കാണാതെ കരയുന്നു. അല്ലെങ്കില്‍ മുറിയടച്ചിരുന്ന് കൈകള്‍ ഉയര്‍ത്തി നിലവിളിക്കുന്നു. എന്നാല്‍ നമ്മില്‍ നിന്ന് ദൈവം പ്രതീക്ഷിക്കുന്നത് മറ്റൊന്നാണ്. ഹോസിയ 7: 14 ല്‍ നാം അത് കാണുന്നുണ്ട്. ഹൃദയം നൊന്തു എന്നെ വിളിച്ചപേക്ഷിക്കുന്നതിന് പകരം അവര്‍ കിടക്കയില്‍ വീണു വിലപിക്കുന്നു. ധാന്യത്തിനും വീഞ്ഞിനും വേണ്ടി അവര്‍ തങ്ങളെതന്നെ മുറിവേല്പിക്കുന്നു.

നാം നമ്മുടെ സങ്കടങ്ങള്‍ പൊതിഞ്ഞുകെട്ടി വയ്‌ക്കേണ്ടവരല്ല അത് ദൈവത്തോട് വിവരിക്കേണ്ടവയാണ്. സങ്കീര്‍ത്തനങ്ങള്‍ 34:18 ല്‍ നാം ഇങ്ങനെ വായിക്കുന്നുണ്ടല്ലോ ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണ്. മനമുരുകിയവരെ അവിടുന്ന് സംരക്ഷിക്കും. അതുപോലെ സങ്കീ് 119 :26 ല്‍ നാം ഇങ്ങനെ വായിക്കുന്നു. എന്റെ അവസ്ഥ വിവരിച്ചപ്പോള്‍ അങ്ങ് എനിക്ക് ഉത്തരമരുളി.
അതുകൊണ്ട് നാം നമ്മുടെ അവസ്ഥകള്‍ ദൈവത്തോട് വിവരിക്കുക. നാം കടന്നുപോകുന്ന പ്രശ്‌നങ്ങള്‍, അവസ്ഥകള്‍ ഏതുമായിരുന്നുകൊള്ളട്ടെ അവ ദൈവം കാണും. ദൈവം നമ്മോട് കരുണ കാണിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.