ദൈവത്തെ അനുസ്മരിക്കേണ്ട ദിവസത്തിലെ മൂന്ന് അവസരങ്ങള്‍ ഇവയാണ്..

ദൈവസ്മരണയോടെയായിരിക്കണം ഓരോ ദിനവും ഓരോ നിമിഷവും നാം ചെലവഴിക്കേണ്ടത്. എന്നാല്‍ മാനുഷികപ്രവണതയുള്ളവരായതുകൊണ്ട് നമുക്കത് എപ്പോഴും സാധിക്കണമെന്നില്ല.

എങ്കിലും 24 മണിക്കുറുള്ള ദിവസത്തിലെ നാം കടന്നുപോകുന്ന മൂന്ന് സന്ദര്‍ഭങ്ങളിലെങ്കിലും ദൈവത്തെ പ്രത്യേകമായി അനുസ്മരിക്കുകയും നന്ദി പറയുകയും വേണമെന്നാണ് ആത്മീയഗുരുക്കന്മാരുടെ നിരീക്ഷണം.

ഒന്നാമതായി പ്രഭാതഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍.

കാരണം അന്നം ദൈവമാണ്. ഈ ലോകത്ത് എത്രയോ പേര്‍ ദാരിദ്ര്യത്തില്‍ കഴിയുന്നവരായിട്ടുണ്ട്. ഒരു നേരം പോലും ഭക്ഷണം കഴിക്കാന്‍ കഴിയാതെ പോകുന്നവര്‍. അത്തരക്കാര്‍ക്കിടയിലാണ് നാം മൂന്നും നാലും നേരം ഭക്ഷണം കഴിക്കുന്നത്. അത്തരമൊരു ദൈവാനുഗ്രഹത്തിന് നാം തീര്‍ച്ചയായും ദൈവത്തിന് നന്ദിപറയണം. പ്രത്യേകിച്ച് പ്രഭാതഭക്ഷണത്തിന് ഇരിക്കുമ്പോള്‍.

രണ്ടാമതായി നന്ദി പറയുകയും ദൈവത്തെ അനുസ്മരിക്കുകയും ചെയ്യേണ്ടത് കിടക്കാന്‍ നേരത്താണ്. ഈ ദിവസം നാം ഉദ്ദേശിച്ചതുപോലെയോ ആഗ്രഹിച്ചതുപോലെയോ നല്ലതായിരുന്നു എന്നില്ല. എങ്കിലും നാം ദൈവത്തിന്റെ കരങ്ങളിലായിരുന്നു.ദൈവം നമ്മെ അനുഗ്രഹിച്ചു. ആ നന്ദിയോടെ നാം ദൈവത്തെ സ്മരിക്കണം.

മൂന്നാമതായി ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോഴാണ്. നമ്മുടെ കണ്ണുകളെ തൃപ്തിപ്പെടുത്തുന്ന, ശരീരത്തെ മോഹിപ്പിക്കുന്ന പലതരം കാഴ്ചകളും ഇന്റര്‍നെറ്റിലുണ്ട്. ചിലപ്പോഴൊക്കെ നാം വീണുപോയിട്ടുണ്ട്. മറ്റ് ചിലപ്പോള്‍ എണീറ്റിട്ടുമുണ്ട്. അതെന്തായാലും ഇന്റര്‍നെറ്റ് നോക്കുമ്പോള്‍ ദൈവത്തെ സ്മരിക്കുക. പാപത്തിലേക്ക് വീണുപോകാതിരിക്കാന്‍ അത് നമ്മെ സഹായിക്കും.

ഇന്റര്‍നെറ്റ് എന്നത്‌ദൈവികദാനമാണ്. നമുക്കെന്തുമാത്രം ഉപകാരം അത് നല്കുന്നുണ്ട്.! അതിനാല്‍ അതിനെ നല്ലരീതിയില്‍ ഉപയോഗിക്കുക. ദൈവത്തിന് നന്ദി പറയുക. ദൈവത്തെ അനുസ്മരിക്കുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
  1. Sabitha says

    Amen

Leave A Reply

Your email address will not be published.