സ്‌നേഹവും കരുണയും പങ്കുവയ്ക്കുന്നിടത്ത് ദൈവസാന്നിധ്യമുണ്ടാകും: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

തൊടുപുഴ: സ്‌നേഹവും കരുണയും പങ്കുവയ്ക്കുന്നിടത്ത് ദൈവസാന്നിധ്യമുണ്ടാകുമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം ആഗോളതലത്തില്‍ നടത്തുന്ന പാവങ്ങളുടെ ദിനാചരണത്തിന്റെ ഭാഗമായി സീറോ മലബാര്‍ സഭ പ്രോ ലൈഫ് അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തില്‍ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍ നടന്ന സ്‌നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഭ പാവങ്ങളുടെയും ദരിദ്രരുടേതുമാണെന്ന സന്ദേശമാണ് ഇത്തരം ശുശ്രൂഷകളിലൂടെ ആവര്‍ത്തിക്കപ്പെടുന്നത്. ദിവ്യരക്ഷാലയം പോലെയുള്ള ഭവനങ്ങളുടെ സേവനം മാതൃകാപരമാണ്. കര്‍ദിനാള്‍ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.