കര്‍ത്താവേ ഞാനിനി എന്തു ചെയ്യണം? ജീവിതപ്രതിസന്ധികളില്‍ ഒരു പ്രത്യാശാഗാനം

ജീവിതത്തിലെ പ്രതിസന്ധികളില്‍ എല്ലാവരും ഒരിക്കലെങ്കിലും ചോദിച്ചിട്ടുളള ചോദ്യമാണ് ഇത്. കര്‍ത്താവേ ഞാനിനി എന്തു ചെയ്യണം? മനുഷ്യന്റെ നിസ്സഹായതയാണ് ഇവിടെ വെളിവാകുന്നത്. ഈ ചോദ്യത്തിന് എന്താണ് ഉത്തരമെന്ന് ചോദിക്കുന്നവര്‍ക്കും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമുളള മറുപടിയാണ് കര്‍ത്താവേ ഞാനിനി എന്തു ചെയ്യണം?

ഗോഡ്സ് മ്യൂസിക്ക് മിനിസ്ട്രിയില്‍ നിന്ന് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയിരിക്കുന്ന ഈ ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും ഈണം പകര്‍ന്നിരിക്കുന്നതും ലിസി സന്തോഷാണ്.

ഫാ. വിപിന്‍ കുരിശുതറയും ശ്രുതി ബെന്നിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹൃദ്യമായ പ്രാര്‍ത്ഥനാനുഭവമായി ശ്രോതാക്കള്‍ക്ക് ഈ ഗാനം അനുഭവപ്പെടുമെന്നത് നിശ്ചയമാണ്.

ഗാനം കേള്‍ക്കാനായി ലിങ്ക് ചുവടെ കൊടുക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.